AKASH BOREWELLS
കിളിമാനൂർ,
തിരുവനന്തപുരം
1997-ൽ തിരുവനന്തപുരത്തെ കിളിമാനൂർ ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച ആകാശ് ബോർവെൽസ് ആധുനിക യന്ത്രസാമഗ്രികൾ ഉപയോഗിച്ചുള്ള കുഴൽക്കിണർ നിർമ്മാണത്തിലും സേവനത്തിലും വൈദഗ്ദ്ധ്യം നേടിയിട്ടുള്ള സ്ഥാപനമാണ്. കുഴൽക്കിണറുകൾ, ട്യൂബ് വെല്ലുകൾ, ഹാൻഡ്‌ബോർ, കാലിക്സ് സർവീസുകൾക്കു പുറമേ ബോർവെൽ സർവീസ് & ക്ലീനിങ്, പമ്പ് ഇൻസ്റ്റാളേഷൻ, സർവീസ് & സെയിൽസ് എന്നീ സേവനങ്ങൾക്കും സമീപിക്കാം.
ആകാശ് ബോർവെൽസ്: ശാസ്ത്രീയമായ രീതിയിൽ കുഴൽക്കിണർ സ്ഥാപിക്കാം..!
Published on: March 2025

തിരുവനന്തപുരം കിളിമാനൂർ കേന്ദ്രീകരിച്ച് ആധുനിക യന്ത്ര സംവിധാനങ്ങളോടെയുള്ള കുഴൽക്കിണർ നിർമ്മാണത്തിലും സർവീസിലും 28 വർഷത്തെ അനുഭവ സമ്പത്തുള്ള സ്ഥാപനമാണ് ആകാശ് ബോർവെൽസ്.

സർവീസുകൾ

  • 4.5" ബോർവെൽ, 6.5" ബോർവെൽ, ട്യൂബ് വെൽ, ക്യാലിക്സ്, ഹാൻഡ് ബോർ സർവീസുകൾ
  • ബോർവെൽ സർവീസ് & ക്ലീനിങ്
  • പമ്പ് ഇൻസ്റ്റാളേഷൻ, സർവീസ് & സെയിൽസ്
  • വാട്ടർ പ്യൂരിഫയർ, ഫിൽറ്റർ എന്നിവയുടെ ഇൻസ്റ്റാളേഷൻ & സർവീസ്

പ്രൈം വർക്കുകൾ

കൊല്ലം ജില്ലയിലെ ജഡായു എർത്ത് സെന്റർ, മെഡിസിറ്റി ഹോസ്പിറ്റൽ, കടയ്ക്കൽ KIMSAT ഹോസ്പിറ്റൽ, തിരുവനന്തപുരം വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ്, വർക്കല ശിവഗിരി ഗുരുകുലം, ആലപ്പുഴ എടത്വ ചർച്ച് തുടങ്ങിയ സ്ഥാപനങ്ങൾക്കു പുറമേ കോൺഫിഡന്റ്, I CLOUD, വർമ ഹോംസ് തുടങ്ങിയ പ്രമുഖ ബിൽഡേഴ്സിനും ഞങ്ങൾ വർക്കുകൾ ചെയ്തു നൽകിയിട്ടുണ്ട്.

ഞങ്ങളുടെ പ്രത്യേകതകൾ

ആധുനിക രീതിയിൽ ഭൂജല സർവ്വേ നടത്തിയതിനു ശേഷമാണ് കുഴൽക്കിണർ ചെയ്തു നൽകുന്നത്. കൂടാതെ വെള്ളം പരിശോധിച്ച് റിപ്പോർട്ടും നൽകുന്നു.

15 വർഷങ്ങൾക്കു മുകളിൽ പ്രവൃത്തി പരിചയമുള്ള ഡ്രില്ലർ, പ്ലമ്പേഴ്സ് തുടങ്ങിയ പ്രൊഫഷണൽ വർക്കേഴ്സ് ടീം.

പരിചയസമ്പന്നനായ ജിയോളജിസ്റ്റിന്റെ നേതൃത്വത്തിൽ ഏത് സംശയങ്ങൾക്കും സൗജന്യ കൺസൾട്ടേഷൻ.

ഗവ. ലൈസൻസോടു കൂടി 28 വർഷത്തെ സേവന പാരമ്പര്യമുള്ള സ്ഥാപനം.

നൂതന സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള മെഷീനുകളും പ്രവർത്തന രീതിയും.

കുഴൽക്കിണറുകൾക്ക് പുറമേ വാട്ടർ പ്യൂരിഫയർ, ഫിൽറ്റർ എന്നിവയുടെ ഇൻസ്റ്റാളേഷനും സർവീസും ചെയ്തു നൽകുന്നു.

പത്തിൽ പരം പ്രമുഖ ബ്രാൻഡുകളുടെ പമ്പുകളും ഉപകരണങ്ങളും ലഭ്യം.

ഓരോ ഭൂപ്രദേശത്തിന്റെയും സ്വഭാവത്തിനനുസൃതമായൊരുക്കിയിട്ടുള്ള വാഹന സൗകര്യങ്ങൾ.