‘ബൈത്തുൽ ഐദാൻ’
നജീബ് സലീം & അൽറെമി സക്കീർ ദമ്പതികൾക്കായി പോത്തൻകോടിനു സമീപം വാവറാമ്പലത്ത് പൂർത്തിയാക്കിയ കൺടെമ്പററി സ്റ്റൈൽ വീട്. ഓപ്പൺ ഫ്ലോർ പ്ലാനിൽ മിതത്വമുള്ള ഡിസൈനും ഇളം നിറങ്ങളും നൽകി വേണ്ടുവോളം വെളിച്ചം അകത്തേക്കെത്തുന്ന വിധത്തിലാണ് രൂപകല്പന.
ഫ്ലാറ്റ്-സ്ലോപ് റൂഫുകൾ സമ്മിശ്രമായ എലവേഷൻ. നീളത്തിലുള്ള സിറ്റ്ഔട്ടിനോട് ചേർന്നാണ് അറ്റാച്ഡ് കാർ പോർച്ച് നൽകിയത്. ഇന്റർലോക്ക് ബ്രിക്കിനിടയിൽ ആർട്ടിഫിഷ്യൽ ഗ്രാസ് നൽകി മുറ്റമൊരുക്കി.
ഇന്റീരിയറിനോട് ചേർന്നു നിൽക്കും വിധം പ്ലൈവുഡ് പാനെലിങ് ചെയ്ത് സിലിൻഡർ സർഫസ് ലൈറ്റുകൾ നൽകിയ ഫാൾസ് സീലിങ് ലിവിങ് ഡൈനിങ് പാസേജിലെ പ്രത്യേകതയാണ്. ഇൻഡോറിലുടനീളം നൽകിയ വുഡൻ ടച്ചും പച്ചപ്പും ഇന്റീരിയറിന് നാച്ചുറൽ കണക്ഷൻ നൽകുന്നു.
ലിവിങ്-ഡൈനിങ് ഏരിയകളിൽ ഒരുപോലെ ഉപയോഗിക്കാനാകുന്ന വിധം റൊട്ടേറ്റബിൾ ടിവി യൂണിറ്റോടു കൂടിയാണ് പാർട്ടീഷൻ ചെയ്തിരിക്കുന്നത്.
വീടിന്റെ ഹൃദയഭാഗമെന്ന് വിശേഷിപ്പിക്കാനാകുന്ന വിധത്തിൽ ഡബിൾ ഹൈറ്റിൽ തീർത്ത സ്റ്റെയർ ഏരിയ. ഇതിനോട് ചേർന്ന് ഫാമിലി സ്‌പേസായി ഉപയോഗിക്കാനാകും വിധം കോർട്യാർഡും ഒരുക്കി. സൂര്യ പ്രകാശം അകത്തേക്ക് കയറുന്ന വിധം 12 MM ടഫൻഡ് ഗ്ലാസ്സിൽ നൽകിയ പാർട്ടീഷൻ കോർട്യാർഡിനെ എക്സ്റ്റീരിയറിലേക്ക് ബന്ധിപ്പിക്കുന്നു.
സ്റ്റെയർ കെയ്‌സ് ലാൻഡിങ് ഏരിയയിലെ വെർട്ടിക്കൽ പർഗോളകളും സീലിങ്ങിൽ ഗ്രിഡ് പാറ്റേണിൽ നൽകിയ വുഡൻ ബീഡിങ്ങോട് കൂടിയ പർഗോളയും ഇന്റീരിയറിലേക്ക് പരമാവധി വെളിച്ചമെത്തിക്കുന്നു. ഡബിൾ ഹൈറ്റിൽ നൽകിയ ഷാൻഡ്ലിയർ ലൈറ്റും ശ്രദ്ധാ കേന്ദ്രമാണ്.
മനോഹരമായ വാഷ് ഏരിയ, മാർബിൾ ടോപ്പോട് കൂടിയ സ്റ്റൈലിഷ് ഡൈനിങ് ടേബിൾ, ഫാൾസ് സീലിങ്, ഷാൻഡ്ലിയർ തുടങ്ങിയവ ഡൈനിങ് ഏരിയയിലെ ആകർഷണങ്ങളാണ്.
വുഡൻ- വൈറ്റ് തീമിൽ നൽകിയ വാൾ പാനെലിങ്, മിറർ ലൈറ്റ്, വാനിറ്റി കൗണ്ടർ, ഹാങ്ങിങ് ലൈറ്റ്, ഇൻഡോർ പ്ലാന്റ്സ് എന്നിങ്ങനെ സ്റ്റൈലിഷായൊരുക്കിയ വാഷ് ഏരിയ ഡൈനിങ് സ്‌പേസിന്റെ പ്രധാന ആകർഷണീയതയാണ്.
വുഡ് & സെയ്ജ് ഗ്രീൻ കോമ്പിനേഷനിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ട്റോട് കൂടിയ മോഡുലാർ കിച്ചൻ. ആധുനിക അടുക്കളയ്ക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളോടും കൂടിയുള്ള രൂപകല്പന.
ഇരു നിലകളിലുമായി 4 അറ്റാച്ഡ് ബെഡ്റൂമുകൾ. വുഡ് & ബെയ്ജ് , വുഡ് & ഗ്രേ കോമ്പിനേഷനുകളിൽ ഹെഡ്ബോർഡ്, സൈഡ് ടേബിൾസ്, വാർഡ്റോബ്‌സ്, മിറർ യൂണിറ്റ്, ഫാൾസ് സീലിങ് എന്നിങ്ങനെ ഫുൾ ഫർണിഷ്‌ഡായാണ് ബെഡ്റൂമുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.
മാറ്റ് ഫിനിഷിലുള്ള മൾട്ടി കളേഡ് ടൈൽസ് ഉപയോഗിച്ച് ഫുൾ ലെങ്ത്തിലാണ് വാൾ ടൈൽ നൽകിയത്. പ്രീമിയം ബ്രാൻഡുകളുടെ സാനിറ്ററി ഫിറ്റിങ്‌സാണ് തിരഞ്ഞെടുത്തത്.