പേരുകൊണ്ട് പഴമയും ശൈലി കൊണ്ട് പുതുമയും കൈ കോർത്ത ‘വടക്കേവീട്’. പോത്തൻകോട് ചന്തവിളയിൽ 2600 സ്ക്വ. ഫീറ്റിൽ പൂർത്തിയാക്കിയ മോഡേൺ കൺടെമ്പററി സ്റ്റൈൽ ഹൗസ്.
ലാറ്ററൈറ്റ് ക്ലാഡിങ് നൽകി ഹൈ ലൈറ്റ് ചെയ്ത് മുകളിലായി ടൈറ്റാനിയം ഷീറ്റിൽ CNC കട്ടിങ് നൽകി ഡിസൈൻ ചെയ്ത നെയിം പ്ലേറ്റ് എക്സ്റ്റീരിയറിലെ ആദ്യത്തെ ഹൈ ലൈറ്റാണ്.
പ്ലോട്ടിലുണ്ടായിരുന്ന മാവിനെ അതേ പടി നിലനിർത്തിക്കൊണ്ട് ചെടികളും ലോൺ ഏരിയയും ഉൾപ്പെടെ നാച്ചുറൽ സ്റ്റോണിൽ പേവിങ് ചെയ്ത് ഭംഗിയാക്കിയ വീട്ടുമുറ്റം.
വീടിന്റെ ഡിസൈനോടിണങ്ങും വിധം ഒതുക്കത്തിലുള്ള സിറ്റ് ഔട്ട്. സിമെന്റ് ടെക്സ്ചർ പെയിന്റും പച്ചപ്പും ബാംബൂ ചെയറുകളിലുൾപ്പെടെ നൽകിയ വുഡൻ ടച്ചും വീടിന് എർത്തി ഫീൽ നൽകുന്നു.
ഇന്റീരിയറിലെ വിശാലതയിലേക്ക് സ്വീകരിക്കും വിധമൊരുക്കിയ ഡബിൾ ഹൈറ്റിലുള്ള ലിവിങ് ഏരിയ. ടിവി വാളിന് പരമാവധി സ്റ്റോറേജ് ഏരിയ ഒരുക്കിക്കൊണ്ട് പ്ലൈ വുഡ് & പിവിസി ലാമിനേറ്റിൽ തീർത്ത ടിവി യൂണിറ്റ് ലിവിങ് റൂമിലെ ഹൈ ലൈറ്റാണ്.
വുഡൻ ലാമിനേറ്റ് ചെയ്ത ജിപ്സം സീലിങ്ങും ആർക്കി ട്രേവ് ചെയ്ത് ഭംഗിയാക്കിയ ജനാലകളും ഡബിൾ ഹൈറ്റ് സ്പേസുകളിലെല്ലാം നൽകിയ ഷാൻഡ്ലിയർ ലൈറ്റുകളും വീടിന്റെ ശ്രദ്ധാ കേന്ദ്രങ്ങളാണ്.
രാജസ്ഥാനിൽ നിന്ന് നേരിട്ട് പർച്ചേസ് ചെയ്ത മാർബിളാണ് ഫ്ലോറിങ്ങിനായി തിരഞ്ഞെടുത്തത്. ഏത് ചൂടിലും തണുപ്പ് നൽകുന്ന ഈ മാർബിൾ തന്നെയാണ് സ്റ്റെയർ കെയ്സിനും ഡൈനിങ് ടേബിൾ ടോപ്പിനും ഉൾപ്പെടെ ഉപയോഗിച്ചിരിക്കുന്നത്. ഫ്ലോറിന് കോൺട്രാസ്റ്റ് ആകും വിധം മനോഹരമാണ് സ്റ്റെയർ കെയ്സ് ഏരിയയിലെ സിമെന്റ് ടെക്സ്ചർ പെയിന്റ് .
ഗ്രീൻ & വൈറ്റ് തീമിൽ മോഡേൺ സൗകര്യങ്ങളോട് കൂടി ഒരുക്കിയ അടുക്കള. വുഡ് & വൈറ്റ് തീമിലെ സീലിങ്ങും കിച്ചന്റെ മാറ്റ് കൂട്ടുന്നു.
ലാറ്ററൈറ്റ് ക്ലാഡിങ്ങും മാർബിൾ ഫിനിഷിലെ വാൾ പാനെലിങ്ങും വാഷ് ഏരിയയുടെ പ്രത്യേകതകളാണ്.
മിനിമലിസ്റ്റിക്കായി ഭംഗിയാക്കിയ 4 ബെഡ്‌റൂമുകൾക്കും കസ്റ്റമൈസ്ഡായാണ് ബെഡ് കോട്ടുകൾ ഒരുക്കിയത്. അപ്ഹോൾസ്റ്ററി നൽകി ഹെഡ് ബോർഡുകളും ഭംഗിയാക്കി.
വിശാലമായ ഓപ്പണിങ് വരുന്നയിടങ്ങളിൽ ഫുൾ ലെങ്ത് കർട്ടനുകളും ജനാലകളിൽ ബ്ലൈൻഡ്‌സും ആണ് നൽകിയത്.