ക്രീയേറ്റീവ് മെറ്റൽ ഫാബ്രിക്കേഷൻസ്
കാര്യവട്ടം,
തിരുവനന്തപുരം
തിരുവനന്തപുരം ടെക്‌നോപാർക്കിലെ ജീവനക്കാരൻ ക്രീയേറ്റീവ് മെറ്റൽ ഫാബ്രിക്കേഷൻസിന്റെ അമരക്കാരനായതിനു പിന്നിലെ കാരണം എൻജിനീയറിങ് വർക്കുകളോടുള്ള പാഷൻ ആയിരുന്നു. അച്ഛൻ നടത്തി വന്നിരുന്ന രാജേഷ് എൻജിനീയറിങ് ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തെ ക്രീയേറ്റീവ് മെറ്റൽ ഫാബ്രിക്കേഷൻസ് എന്ന പേര് നൽകിയാണ് മകൻ രാജേഷ് ഏറ്റെടുത്തത്. 30 വർഷത്തോളം സേവന പാരമ്പര്യമുള്ള തിരുവനന്തപുരം കാര്യവട്ടം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. എല്ലാത്തരത്തിലുമുള്ള റൂഫ് വർക്കുകൾ, ഓട്ടോമേറ്റഡും അല്ലാത്തതുമായ ഗേറ്റുകൾ, സ്റ്റീൽ സ്റ്റെയറുകൾ, മെറ്റൽ പാർട്ടിഷനുകൾ എന്നു തുടങ്ങി എല്ലാത്തരം മെറ്റൽ വർക്കുകളും വളരെ ക്രിയേറ്റീവായി തന്നെ ചെയ്തു നൽകുന്നതിൽ കസ്റ്റമേഴ്സിന്റെ അംഗീകാരം നേടിയ സ്ഥാപനങ്ങളിലൊന്നാണിത്.