മരം മുറിച്ച് വിറകാക്കുന്നതിന് ആളെക്കിട്ടാനാണിന്നേറെ ബുദ്ധിമുട്ട്. ഇനിയിപ്പോൾ ഏതെങ്കിലും വിധത്തിൽ ആരെയെങ്കിലും കണ്ടെത്തിയാലോ അടുക്കാനാകാത്ത ലേബർ ചാർജും.
എന്നാൽ താങ്ങാനാകുന്ന ചിലവിൽ മരം വിറകാക്കി അടുപ്പത്താക്കുന്ന ന്യൂജെൻ വിദ്യ എത്ര പേർക്കറിയാം..?
വിറകു കീറി മെഷീനുമായി യഥാസ്ഥലത്തെത്തി വലിപ്പത്തിലുള്ള മരക്കഷ്ണങ്ങളെ അടുപ്പിൽ വെയ്ക്കാനാകും വിധമുള്ള വിറകു കഷ്ണങ്ങളാക്കി മാറ്റാൻ മണിക്കൂറിനു 800 രൂപ മാത്രമാണ് വെഞ്ഞാറമൂടിന്റെ പരിസര പ്രദേശങ്ങളിൽ ചിലവ്. എന്നാൽ 10 കിലോ മീറ്ററിൽ കൂടുതൽ ദൂരത്തിലാണ് സൈറ്റെങ്കിൽ അധിക ദൂരത്തിനുള്ള ഡീസൽ ചാർജ് കൂടി നൽകിയാൽ മതിയാകും.
വീട്ടാവശ്യത്തിനുള്ള വിറക് യന്ത്ര സഹായത്തോടെ വളരെ എളുപ്പത്തിൽ അടുക്കളയിലെത്തിക്കാനാകുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.