തിരുവനന്തപുരം പോത്തൻകോടിനു സമീപം 5.100 സെന്റിൽ 4 ബെഡ്‌റൂമുകളോട് കൂടി പൂർത്തിയാക്കിയ 2100 സ്‌ക്വ. ഫീറ്റ് വീട്. കൺടെമ്പററി സ്റ്റൈലിൽ ഗുണനിലവാരത്തിൽ യാതൊരു വിട്ടു വീഴ്ചയും കൂടാതെയാണ് നിർമാണം.
വില്പന വില: 85 Lakhs
കഡപ്പ സ്റ്റോണിനൊപ്പം ആർട്ടിഫിഷ്യൽ ഗ്രാസ് നൽകി 2 കാറുകൾക്ക് പാർക്ക് ചെയ്യാനാകും വിധമൊരുക്കിയ പാർക്കിങ് ഏരിയ.
എൻട്രൻസ് ഏരിയയിലെയും സിറ്റ്ഔട്ടിലെയും ക്ലാഡിങ്, WPC പാനെലിങ് ചെയ്ത ഫോൾഡബിൾ ഗേറ്റ് തുടങ്ങിയവ എക്സ്റ്റീരിയറിലെ ആകർഷണങ്ങളാണ്.
ഓപ്പൺ ഫ്ലോർ പ്ലാനിൽ വിശാലമായ ഇന്റീരിയർ. വുഡ് & വൈറ്റ് തീമിൽ HDF ലാമിനേറ്റ് ചെയ്ത ടിവി യൂണിറ്റ്, പ്രൊഫൈൽ & സർഫസ് ലൈറ്റുകൾ നൽകി ഭംഗിയാക്കിയ ജിപ്സം സീലിങ്, പ്രൊ ലിഫ്റ്റ് മോഡലിലൊരുക്കിയ വലിപ്പമാർന്ന ജനാലകൾ, സ്റ്റെയർ ഏരിയയിലെ ബുക്ക് ഷെൽഫ്, ഹാങ്ങിങ് ലൈറ്റ്‌സ് തുടങ്ങിയവ ലിവിങ്ങിലെ ശ്രദ്ധാ കേന്ദ്രങ്ങളാണ്.
അക്രിലിക് ഫ്ലൂട്ടെഡ് പാനെലിങ്ങും മിറർ ലൈറ്റും നൽകി വാനിറ്റി കൗണ്ടറോട് കൂടിയ വാഷ് ഏരിയയാണ് ഡൈനിങ്ങിലെ പ്രധാന ആകർഷണം.
അക്രിലിക് ഫ്ലൂട്ടഡ് പാനെലിങ് ചെയ്ത ബ്രേക്ക് ഫാസ്റ്റ് കൗണ്ടറോട് കൂടിയ ഓപ്പൺ മോഡുലാർ കിച്ചൻ. പരമാവധി സ്റ്റോറേജ് ഏരിയ നൽകിക്കൊണ്ട് എല്ലാ വിധ സൗകര്യങ്ങളോടും കൂടിയാണ് അടുക്കള ഡിസൈൻ ചെയ്തിരിക്കുന്നത്.
12x12 വലിപ്പത്തിൽ ഇരുനിലകളിലുമായി 4 സ്‌പേഷ്യസ് അറ്റാച്ഡ് ബെഡ്റൂമുകൾ. വുഡ് & വൈറ്റ് തീമിൽ എല്ലാ മുറികളിലും ഒരേ ഡിസൈനിൽ നൽകിയ വാർഡ്റോബുകളും മുകളിലെ ബെഡ്‌റൂമിനോട് ചേർന്നുള്ള ബാൽക്കണിയും പ്രത്യേകതകളാണ്.
സീലിങ് വരെയുള്ള വാൾ ക്ലാഡിങ്, വാൾ മൗണ്ടഡ് ഫിറ്റിങ്സ്, കൺസീൽഡ് ഷവർ എന്നിങ്ങനെ വളരെ മോഡേണായി ഡിസൈൻ ചെയ്ത സ്‌പേഷ്യസ് ബാത്റൂമുകൾ.
സൗകര്യപ്രദമായ 3 ബാൽക്കണികളും വിശാലമായ ലിവിങ് ഏരിയയുമുൾപ്പെടെ സൗകര്യങ്ങളിൽ യാതൊരു കുറവും വരുത്താതെയാണ് ഫസ്റ്റ് ഫ്ലോറും ഒരുക്കിയിട്ടുള്ളത്. റൂമിനോട് ചേർന്നൊരുക്കിയ ബാൽക്കണി ശ്രദ്ധേയമാണ്.