മണിവീണ ഹോംസ്
പോത്തൻകോട്,
തിരുവനന്തപുരം
വീട് നിർമാണത്തിലും ലാൻഡ് ഡെവലപ്പിങ്ങിലും 16 വർഷത്തെ അനുഭവസമ്പത്തുള്ള ബിൽഡേഴ്സ് ടീം. തിരുവനന്തപുരം പോത്തൻകോട് കേന്ദ്രീകരിച്ചാണ് വർക്കുകൾ ചെയ്തു വരുന്നത്.
പോത്തൻകോടിനു സമീപം മോഡേൺ സ്റ്റൈൽ 2500 സ്‌ക്വ. ഫീറ്റ് ഹൗസ് വില്പനയ്ക്ക് | 7 സെന്റ് | 4BHK
Published on: December 2024

പോത്തൻകോടിനടുത്ത് മോഡേൺ സ്റ്റൈലിൽ സ്‌പേഷ്യസായൊരുക്കിയ 2500 സ്‌ക്വ. ഫീറ്റ് വീട് വില്പനയ്ക്ക്.

വില്പന വില: 1.15 Crores (Negotiable)

സമീപ സ്ഥലങ്ങൾ :
പോത്തൻകോട്: 1KM | കിൻഫ്ര IT പാർക്ക്‌: 6 KM | ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ്: 3.8 KM
പാർക്കിങ് ഏരിയ

നാലോളം കാറുകൾക്ക് പാർക്ക് ചെയ്യാനാകും വിധമുള്ള പാർക്കിങ് ഏരിയ. ഇന്റർലോക്കും ആർട്ടിഫിഷ്യൽ ഗ്രാസും ഉപയോഗിച്ചാണ് പേവിങ് ചെയ്തിരിക്കുന്നത്.

ജല ലഭ്യത :
കിണർ
വിശാലമായ അകത്തളം
സ്‌പേഷ്യസ് ലിവിങ് ഏരിയ

ഓപ്പൺ ഫ്ലോർ പ്ലാനിൽ വിശാലമായ ലിവിങ് ഏരിയ. വേണ്ടത്ര കാറ്റും വെളിച്ചവും നൽകി ലിവിങ് ഏരിയയെ തണുപ്പിക്കാൻ  വലിപ്പമാർന്ന ജനാലകളും നൽകിയിട്ടുണ്ട്. പ്രധാന വാതിലും മുൻഭാഗത്തെ ജനാലകളും തേക്കിൽ ചെയ്തവയാണ്.

ടിവി യൂണിറ്റ് :
പ്ലൈവുഡ്
സീലിങ് :
ജിപ്സം
ഡൈനിങ് ഏരിയ

പ്ലൈവുഡിൽ തീർത്ത സെമി പാർട്ടിഷനാണ് ലിവിങ്- ഡൈനിങ് ഏരിയകളെ വേർതിരിക്കുന്നത്.

സ്റ്റെയർകെയ്സ് & വാഷ് ഏരിയ

ടിവി യൂണിറ്റിനോട് അറ്റാച്ഡായി ചെയ്തിരിക്കുന്ന വാൾ ഷെൽഫ്, പിവിസി ലൂവേഴ്സിൽ പശ്ചാത്തലമൊരുക്കിയ വാഷ് കൗണ്ടർ, തേക്കിൽ പാനെലിങ് ചെയ്ത ഗ്ലാസ്‌ ഹാൻഡ്റെയിലോട് കൂടിയ മോഡേൺ സ്റ്റീൽ സ്റ്റെയർകെയ്സ് തുടങ്ങിയവ ഡൈനിങ് ഏരിയയിലെ ആകർഷണങ്ങളാണ്.

ഓപ്പൺ മോഡുലാർ കിച്ചൻ & യൂട്ടിലിറ്റി ഏരിയ

പരമാവധി സ്റ്റോറേജ് ഏരിയ നൽകി മോഡേൺ കിച്ചനു വേണ്ട എല്ലാവിധ സൗകര്യങ്ങളോടും കൂടെ സെയ്‌ജ് ഗ്രീൻ ഷെയ്ഡിൽ ഒരുക്കിയ ഓപ്പൺ കിച്ചൻ. ടാൻഡം ബോക്സുകളാണ് മൊഡ്യൂളുകൾക്കായി നൽകിയിട്ടുള്ളത്.

കപ്ബോർഡ്സ് :
ലാമിനേറ്റഡ് മറൈൻ പ്ലൈവുഡ്
കൗണ്ടർടോപ്പ് :
ആർട്ടിഫിഷ്യൽ ഗ്രാനൈറ്റ്

കബോർഡുകൾ നൽകി ഓർഗനൈസ് ചെയ്താണ് യൂട്ടിലിറ്റി ഏരിയയും ഒരുക്കിയിട്ടുള്ളത്.

ബെഡ്‌റൂംസ് വിത്ത് പാഷ്യോ & ബാൽക്കണി

അറ്റാച്ഡ് ബാത്റൂമുകളോട് കൂടിയ 4 സ്‌പേഷ്യസ് ബെഡ്റൂമുകളാണുള്ളത്. താഴത്തെ പ്രധാന ബെഡ്‌റൂമിന്റെ തുടർച്ചയായി ഒരു പാഷ്യോയും മുകളിലെ ഒരു ബെഡ്‌റൂമിൽ നിന്ന് ഇറങ്ങാനാകുന്ന വിധം ബാൽക്കണിയും ഒരുക്കിയിട്ടുണ്ട്.

വാർഡ്രോബുകൾ :
അലുമിനിയം ഫാബ്രിക്കേഷൻ
ബാത്റൂമുകൾ

സ്‌പേഷ്യസായ ബാത്റൂമുകൾക്ക് സീലിങ്‌ വരെ എത്തി നിൽക്കുന്ന രീതിയിലാണ് വാൾ ടൈലുകൾ ഒട്ടിച്ചിരിക്കുന്നത്.

സാനിറ്ററി ഫിറ്റിങ്‌സ് :
RAK
ഹോം തിയേറ്റർ