ഇഷ്ടികയിൽ തീർത്ത സ്ട്രക്ചറും ജനലുകളും വാതിലുകളും ഉൾപ്പെടെ തേക്കിൻ തടിയിൽ തീർത്ത ഇന്റീരിയറും ഹോം തിയേറ്റർ ഉൾപ്പെടെയുള്ള ലക്ഷ്വറി സൗകര്യങ്ങളോടും കൂടി തിരുവനന്തപുരം പൂജപ്പുരയിൽ പൂർത്തിയാക്കിയ 5 BHK പ്രീമിയം ഹൗസ് വിൽപ്പനയ്ക്ക്.
വില്പന വില: 2.50 കോടി (Negotiable)
ഇന്റർലോക്ക് ബ്രിക്കിൽ പേവിങ് ചെയ്ത് 6 കാറുകൾക്ക് പാർക്ക് ചെയ്യാനാകുന്ന വിധം വിശാലമായാണ് പാർക്കിങ് ഏരിയ ഒരുക്കിയിട്ടുള്ളത്.
ഓപ്പൺ ഫ്ലോർ പ്ലാനിൽ വളരെ സ്‌പേഷ്യസായ ലിവിങ് ഏരിയ.
മച്ച് മാതൃകയിൽ ഒരുക്കിയ സീലിങ്, വാൾ പാനെലിങ്, ടിവി യൂണിറ്റ്, സ്റ്റെയർകെയ്‌സ്, വാഷ് ഏരിയ എന്നിങ്ങനെ തേക്കിൻ തടിയിൽ ലക്ഷ്യൂറിയസായാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്.
വിശാലമായ ഡൈനിങ് ഏരിയയ്ക്ക് ജിപ്സത്തിൽ സീലിങ്ങും തേക്കിൽ വാൾ പാനെലിങ്ങും നൽകിയിട്ടുണ്ട്.
വുഡൻ തീമിനൊപ്പം ജനാലകൾക്ക് മുകളിലുൾപ്പെടെ ഇന്റീരിയറിൽ പലയിടത്തും നൽകിയിട്ടുള്ള കൊത്തുപണികൾ ക്ലാസ്സിക് ഫീൽ നൽകുന്നവയാണ്.
വേണ്ടത്ര സ്റ്റോറേജ് ക്യാബിനെറ്റുകൾ നൽകി വളരെ സ്‌പേഷ്യസായി സൗകര്യപ്രദമായൊരുക്കിയ അടുക്കള. തേക്കിൽ തീർത്ത കബോർഡുകൾക്കും ഷെൽഫുകൾക്കും ഇണങ്ങുന്ന വിധം അതേ ടെക്സ്ചറിൽ കിച്ചൻ ഫ്ലോറും നൽകി.
തേക്കിൽ തീർത്ത ഹാൻഡ്റെയിലും വാൾ പാനെലിങ്ങും വുഡൻ പാനൽ നൽകിയ പടവുകളും ഉൾപ്പെടെ ക്ലാസിക് ഫിനിഷോട് കൂടിയ സ്റ്റെയർകെയ്സ്.