സരസ്വതി വിദ്യാലയത്തിൽ നിന്ന് 350 മീറ്റർ മാത്രം അകലത്തിൽ വട്ടിയൂർക്കാവ് PTP നഗറിനു സമീപം അറപ്പുര ജംഗ്ഷനിൽ 4 BHK വീട് വില്പനയ്ക്ക്. ഇന്റീരിയറിലും എക്സ്റ്റീരിയറിലും ട്രോപിക്കൽ രീതി സ്വീകരിച്ച് മിനിമലിസ്റ്റിക്കായി ഡിസൈൻ ചെയ്ത സമകാലീന വീട്.
വില്പന വില: 2.30 കോടി (Negotiable)
2 കാറുകൾക്ക് പാർക്ക് ചെയ്യാനാകുന്ന രീതിയിൽ പോർച്ചോടു കൂടിയ പാർക്കിങ് ഏരിയ. ബാംഗ്ലൂർ സ്റ്റോണിനിടയിൽ നാച്ചുറൽ ഗ്രാസ് നൽകിയാണ് മുറ്റത്ത് പേവിങ് ചെയ്തിരിക്കുന്നത്.
ഓപ്പൺ ലിവിങ് ഏരിയയിൽ ലൂവേഴ്സ് പാറ്റേണിൽ നൽകിയ സീലിങ്ങും ടിവി യൂണിറ്റും ശ്രദ്ധേയമാണ്.
മിനിമൽ ലുക്കിൽ ഇന്റീരിയറിലുടനീളം കൈവരിച്ച മാറ്റ് ഫിനിഷ് വീടിന് പുതുമ നൽകുന്നു.
വുഡൻ-ഗ്ലാസ് കോമ്പിനേഷനിലെ സ്റ്റെയർകെയ്സിനോട് ചേർന്നുള്ള കോർട്യാർഡും വാഷ് ഏരിയയും, സ്റ്റോൺ ഫിനിഷിലെ വാൾ ക്ലാഡിങ്ങും ഡൈനിങ് ഏരിയയിലെ ആകർഷണങ്ങളാണ്.
ഗ്രേ& വൈറ്റ് തീമിൽ സിമെന്റ് ടെക്സ്ചർ ഫ്ലോറിങ്ങോടു കൂടിയ സ്‌പേഷ്യസ് മോഡുലാർ അടുക്കള.
പരമാവധി സ്റ്റോറേജ് ഏരിയയോട് കൂടി ആധുനിക സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് കിച്ചൻ ഡിസൈൻ ചെയ്തത്.
സിമെന്റ് ടെക്സ്ചർ ഭിത്തിക്ക് വുഡൻ ഫിനിഷിൽ ഫ്ലോറിങ് ഒരുക്കിയാണ് ഹോം തിയേറ്റർ റൂം ഡിസൈൻ ചെയ്തത്. ജിപ്സത്തിൽ സീലിങ്ങും നൽകി.
ഗ്ലാസ് പാർട്ടീഷൻ ഉൾപ്പെടെ ലക്ഷ്വറി ലുക്കിൽ പ്രീമിയം ബ്രാൻഡുകളുടെ സാനിറ്ററി ഫിറ്റിങ്സ് നൽകിയാണ് ബാത്റൂമുകളുടെ രൂപകല്പന. സെർവന്റ് ടോയ്ലറ്റ് പ്രത്യേകം ഒരുക്കിയിട്ടുണ്ട്.
3 വശത്തായുള്ള ബാൽക്കണികളിലും ഓപ്പൺ ടെറസിലുമുൾപ്പെടെ ചെടികൾ നൽകി ഭംഗിയാക്കിയിട്ടുണ്ട്.
മുന്നിലുള്ള കുളത്തിന്റെ ഭംഗി ആസ്വദിക്കാനാകുന്ന വിധമാണ് ബാൽക്കണിയുടെ സ്ഥാനം.