റൂട്ട്സ് ഇന്റീരിയർസ് & ഹോം ഡിസൈൻസ്
മംഗലപുരം,
തിരുവനന്തപുരം
5 വർഷത്തിൽ അധികമായി തിരുവനന്തപുരം മംഗലപുരം ആസ്ഥാനമാക്കി എല്ലാത്തരം ഇന്റീരിയർ വർക്കുകളും ചെയ്തു വരുന്ന സ്ഥാപനമാണ് റൂട്ട്സ് ഇന്റീരിയർസ് & ഹോം ഡിസൈൻസ്. കസ്റ്റമൈസ്ഡ് (customized) ഡിസൈനുകൾ, വിദഗ്ദ്ധരായ ജോലിക്കാർ എന്നിവ ഞങ്ങളുടെ പ്രത്യേകതകളാണ്.
ഇന്റീരിയർ ഡിസൈനിങ് പ്രോജെക്ട് : സിമ്പിൾ & സ്റ്റൈലിഷ്
Published on: August 2024

വെമ്പായം തേക്കടയിലുള്ള NRI ക്ലയന്റിന്റെ 2024 ജൂലൈയിൽ നിർമാണം പൂർത്തിയാക്കിയ വീടിനായി ചെയ്ത ഇന്റീരിയർ ഡിസൈനിങ് പ്രോജെക്ട്.

 

"ഡ്രസിങ് ഏരിയയിൽ കൂടുതൽ സ്റ്റോറേജ് സൗകര്യം നൽകിക്കൊണ്ട് ബെഡ്‌റൂമുകളെ മാക്സിമം സ്പേഷ്യസ് ആയി നിലനിർത്തുക, മോഡേൺ കിച്ചണിനാവശ്യമായ  ഉപകരണങ്ങളെല്ലാം ഉൾകൊള്ളാനാകുന്ന രീതിയിൽ പുറം കാഴ്ചയിൽ ഗ്ലാസ് ഷട്ടറുകൾക്കു പ്രാധാന്യം നൽകിക്കൊണ്ടുള്ള  കിച്ചൻ രൂപകല്പന ചെയ്യുക, മിനിമലിസ്റ്റിക് & ക്ലാസിക് ഡിസൈൻ" എന്നിവ ആയിരുന്നു കസ്റ്റമർ മുന്നോട്ടു വച്ച പ്രധാന  ആശയങ്ങൾ.

ക്ലയന്റിന്റെ  ആവശ്യങ്ങളെല്ലാം പരിഗണിച്ചു കൊണ്ട് എല്ലാ റൂമുകളുടെയും വിശദമായ 2D ഇമേജുകൾ ഞങ്ങൾ തയ്യാറാക്കി നൽകി. ഒപ്പം ലാമിനേറ്റുകൾ, എഡ്ജ് ബാൻഡുകൾ, കിച്ചൻ ബാസ്ക്കറ്റുകൾ തുടങ്ങിയ മെറ്റീരിയലുകളെല്ലാം താല്പര്യാനുസരണമുള്ള  നിറങ്ങളിൽ കസ്റ്റമർ തന്നെയാണ് വാങ്ങി നൽകിയത്.

ലിവിങ് റൂം ടിവി യൂണിറ്റ്

വുഡൻ-വൈറ്റ് കോമ്പിനേഷനിൽ സ്റ്റോറേജ് സൗകര്യത്തോട് കൂടിയാണ് ടിവി യൂണിറ്റ് ഏരിയ ഒരുക്കിയിരിക്കുന്നത്. വൈറ്റ് മാർബിൾ ടെക്സ്ചറിലുള്ള ലാമിനേറ്റഡ് പ്ലൈവുഡിൽ പ്രൊഫൈൽ ലൈറ്റ് നൽകി ടിവി ഏരിയ ആകർഷകമാക്കിയിട്ടുണ്ട്. ബ്രൗൺ ഷെയ്ഡിൽ പിവിസി ലൂവേഴ്സുപയോഗിച്ച് വാൾ പാനെലിങ്ങും നൽകിയിട്ടുണ്ട്.

ടിവി യൂണിറ്റ് :
മറൈൻ പ്ലൈവുഡ്

ഓപ്പൺ ഷെൽഫ്, ഫ്ലോട്ടിങ് മാതൃകകളിലാണ് സ്റ്റോറേജ് സൗകര്യം ഒരുക്കിയിട്ടുള്ളത്.

ഡൈനിങ് ഏരിയ

വുഡൻ ഷെയ്ഡിൽ ലാമിനേറ്റഡ് പ്ലൈവുഡ് പാനെലിങ് നൽകി പ്രൊഫൈൽ ലൈറ്റുകളാൽ ഭംഗിയാക്കിയ ബീമുകൾ ഇന്റീരിയറിലെ പ്രധാന ആകർഷണീയതയാണ്.

സ്റ്റൈലിഷ് കബോർഡ്

ഡൈനിങ് ഏരിയയെ മോഡേൺ ആക്കും വിധം സ്റ്റൈലിഷ് ലുക്കിൽ ഒരുക്കിയ കബോർഡ്സ്. ഷട്ടറുകൾക്കായി സ്മോക്ഡ് ഗ്ലാസും ഹാൻഡിൽസിന് G പ്രൊഫൈലുമാണ് ഉപയോഗിച്ചിരിക്കുന്നത്.

കപ്ബോർഡ്സ് :
ബ്ലാക്ക് ഷെയ്ഡിലുള്ള ലാമിനേറ്റഡ് പ്ലൈവുഡ്
ഓപ്പൺ കിച്ചൻ

ഹാങ്ങിങ് ലൈറ്റുകൾ നൽകി മനോഹരമാക്കിയ ഓപ്പൺ ഷെൽഫോടു കൂടിയ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറാണ് ഡൈനിങ് ഏരിയയെയും കിച്ചനെയും വേർതിരിക്കുന്നത്.

ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ :
കൗണ്ടർ ടോപ്പ്- നാനോ വൈറ്റ്, പാനെലിങ്: വുഡൻ ലാമിനേറ്റഡ് പ്ലൈവുഡ്
വാഷ് കൗണ്ടർ ഏരിയ

വാൾ പാനെലിങ് ചെയ്ത് പ്രൊഫൈൽ ലൈറ്റുകളാൽ ഭംഗിയാക്കിയ വാഷ് ഏരിയ. ഫ്ലോട്ടിങ് മോഡലിലാണ് കബോർഡ് ഡിസൈൻ ചെയ്തിരിക്കുന്നത്.

കൗണ്ടർടോപ്പ് :
നാനോ വൈറ്റ്
കപ്ബോർഡ്സ് :
വൈറ്റ് ലാമിനേറ്റഡ് മറൈൻ പ്ലൈവുഡ്
വാൾ പാനലുകൾ :
PVC ലൂവേഴ്സ്

അക്വാ ഗ്രീൻ & ബ്ലാക്ക് കോമ്പിനേഷനിൽ മനോഹരമാണ് കിച്ചനുകൾ. പാൻ പുൾ ഔട്ട്, കട്ലറി യൂണിറ്റ്, ടാൻഡെം ബോക്സുകൾ, ഓയിൽ പുൾ ഔട്ട്, താലി ബാസ്കറ്റ്, വാഷിങ് മെഷീൻ ഏരിയ, റഫ്രിജെറേറ്റർ സ്‌പെയ്‌സ് എന്നിങ്ങനെ എല്ലാ വിധ സ്റ്റോറേജ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

കപ്ബോർഡ്സ് :
ലാമിനേറ്റഡ് മറൈൻ പ്ലൈവുഡ് & സ്മോക്ഡ് ഗ്ലാസ്
കൗണ്ടർടോപ്പ് :
നാനോ വൈറ്റ്
മെറ്റീരിയലുകൾ :
പുൾ ഔട്ട് ചാനൽ- Godrej, ഹിൻജസ്- Hettich, ഹാൻഡിൽസ്- G Profie
സെക്കൻഡ് കിച്ചൻ

ഗ്രീൻ&ബ്രൗൺ കോമ്പിനേഷനിലാണ് രണ്ടാമത്തെ കിച്ചൻ ഒരുക്കിയിട്ടുള്ളത്. ടാൾ യൂണിറ്റ് ഉൾപ്പെടെ ആദ്യത്തെ കിച്ചനിലുള്ള എല്ലാ സ്റ്റോറേജ് സൗകര്യങ്ങളോടു കൂടി വിശാലമാണ് രണ്ടാമത്തെ അടുക്കള. മിക്സി, ഗ്രൈൻഡർ തുടങ്ങിയ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനായി റോളിങ് ഷട്ടർ നൽകിയിട്ടുണ്ട്.

കൗണ്ടർടോപ്പ് :
നാനോ വൈറ്റ്
കപ്ബോർഡ്സ് :
ലാമിനേറ്റഡ് മറൈൻ പ്ലൈവുഡ്
ബെഡ്റൂമുകൾ

ബെഡ്റൂമിലും ഡ്രെസ്സിങ് ഏരിയയിലും മിറർ യൂണിറ്റ് ഉൾപ്പെടെയുള്ള ഫുൾ ലെങ്ത് വാർഡ്റോബുകളാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

വാർഡ്രോബുകൾ :
ഗ്രേ ഷെയ്ഡിലുള്ള ലാമിനേറ്റഡ് മറൈൻ പ്ലൈവുഡ്

വുഡൻ ഷെയ്ഡിലാണ് ബെഡ്‌റൂമുകളിലെ സൈഡ് ടേബിളുകളും സ്റ്റഡി ടേബിളും ഒരുക്കിയിട്ടുള്ളത്.