റൂട്ട്സ് ഇന്റീരിയർസ് & ഹോം ഡിസൈൻസ്
മംഗലപുരം,
തിരുവനന്തപുരം
5 വർഷത്തിൽ അധികമായി തിരുവനന്തപുരം മംഗലപുരം ആസ്ഥാനമാക്കി എല്ലാത്തരം ഇന്റീരിയർ വർക്കുകളും ചെയ്തു വരുന്ന സ്ഥാപനമാണ് റൂട്ട്സ് ഇന്റീരിയർസ് & ഹോം ഡിസൈൻസ്. കസ്റ്റമൈസ്ഡ് (customized) ഡിസൈനുകൾ, വിദഗ്ദ്ധരായ ജോലിക്കാർ എന്നിവ ഞങ്ങളുടെ പ്രത്യേകതകളാണ്.
മിനിമലിസ്റ്റിക് ഇന്റീരിയർ രൂപകല്പന
Published on: July 2024

തിരുവനന്തപുരം വാവറാമ്പലത്തുള്ള ക്ലയന്റിന്റെ പുതിയ വീടിനായി 2024 ജൂണിൽ പൂർത്തിയാക്കിയ ഇന്റീരിയർ ഡിസൈനിങ് പ്രോജെക്ട്. ലിവിങ് ഡൈനിങ് ഏരിയകൾ, മോഡുലാർ കിച്ചൻ തുടങ്ങിയവയുടെ ഇന്റീരിയർ ഡിസൈനിങ്ങാണ് പ്രധാനമായും  ചെയ്തിരിക്കുന്നത്.

ലിവിങ് ഏരിയ

ജിപ്സം സീലിങ്ങിനൊപ്പം പ്രൊഫൈൽ, പാനെൽ, കോവ് (cove) ലൈറ്റുകൾ നൽകിയ ലിവിങ്‌. മൾട്ടിപ്പിൾ ഷെയ്ഡിലുള്ള പ്ലൈവുഡ് ലാമിനേറ്റഡ് വാൾ പാനലിങ്ങും ഇരുവശങ്ങളിലുമായി വുഡൻ ഷെയ്ഡിൽ പിവിസി ലൂവേഴ്സ് പാനെലിങ്ങും. ലൂവേഴ്‌സിൽ പ്രൊഫൈൽ ലൈറ്റുകളും നൽകിയിട്ടുണ്ട്.

ലിവിങ്-ഡൈനിങ് പാർട്ടിഷൻ ഏരിയ

പാനെൽ, പ്രൊഫൈൽ, കോവ് ലൈറ്റുകളാൽ നൽകിയ ജിപ്സം സീലിങ്. വുഡൻ വൈറ്റ് കോമ്പിനേഷനിൽ റൊട്ടേറ്റബിൾ (Rotatable) ടിവി യൂണിറ്റോടു കൂടിയ പാർട്ടിഷൻ. ലാമിനേറ്റഡ് പ്ലൈവുഡിൽ സ്റ്റോറേജ് ഏരിയയോടു കൂടിയ ടിവി യൂണിറ്റ്. മൾട്ടിവുഡിൽ CNC പാനെലിങ്ങും നൽകിയിട്ടുണ്ട്.

സ്റ്റോറേജ് ഏരിയ

സ്റ്റെയർകെയ്സിനടിയിലായി വുഡൻ ഷെയ്ഡിലുള്ള ലാമിനേറ്റഡ് പ്ലൈവുഡ് ഉപയോഗിച്ചാണ് സ്റ്റോറേജ് ഏരിയ ഒരുക്കിയിരിക്കുന്നത്.

മോഡുലാർ കിച്ചൻ

കബോർഡ്സ്: ഗ്രേ ഷെയ്ഡിലുള്ള ലാമിനേറ്റഡ് മറൈൻ പ്ലൈവുഡ് 710 ഗ്രേഡ്
കൗണ്ടർ ടോപ്പ്: നാനോ വൈറ്റ്
ചാനൽസ്: Hettich

വുഡൻ വാൾ പാനെലിങ്ങിനൊപ്പം പാനൽ, ആർക്കിട്രേവ് ലൈറ്റുകൾ നൽകി ഭംഗിയാക്കിയ ബ്രേക്ക്‌ ഫാസ്റ്റ് കൗണ്ടർ.  

കൗണ്ടർടോപ്പ്: നാനോ വൈറ്റ്

ഫസ്റ്റ് ഫ്ലോർ ലിവിങ്

വുഡൻ ഷെയ്ഡിൽ പ്രൊഫൈൽ ലൈറ്റുകളാൽ മനോഹരമാക്കിയ ഫുൾ ലെങ്ത് പിവിസി ലൂവേഴ്സ് വാൾ പാനെലിങ്. ഇരുവശങ്ങളിലുമായി ഫ്ലോറിനോടിണങ്ങുന്ന ഗ്രാനൈറ്റ് പാറ്റേണിലുള്ള ലാമിനേറ്റഡ് പ്ലൈവുഡും നൽകിയിട്ടുണ്ട്.