റൂട്ട്സ് ഇന്റീരിയർസ് & ഹോം ഡിസൈൻസ്
മംഗലപുരം,
തിരുവനന്തപുരം
5 വർഷത്തിൽ അധികമായി തിരുവനന്തപുരം മംഗലപുരം ആസ്ഥാനമാക്കി എല്ലാത്തരം ഇന്റീരിയർ വർക്കുകളും ചെയ്തു വരുന്ന സ്ഥാപനമാണ് റൂട്ട്സ് ഇന്റീരിയർസ് & ഹോം ഡിസൈൻസ്. കസ്റ്റമൈസ്ഡ് (customized) ഡിസൈനുകൾ, വിദഗ്ദ്ധരായ ജോലിക്കാർ എന്നിവ ഞങ്ങളുടെ പ്രത്യേകതകളാണ്.
വുഡൻ വൈറ്റ് തീമിൽ മൂന്നു തട്ടുകളിലായ് തീർത്ത വീടിന്റെ ഇന്റീരിയർ വർക്ക്
Published on: July 2024

തിരുവനന്തപുരം കൊയ്ത്തൂർക്കോണത്തു ക്ലയന്റ് വിഷ്ണുവിനു വേണ്ടി ചെയ്ത ഇന്റീരിയർ വർക്ക്. വസ്തുവിന്റെ ചെരിവ് പരിഗണിച്ച് 3 തട്ടുകളായി ഡിസൈൻ ചെയ്ത വീടിന്റെ ഇന്റീരിയർ വുഡൻ വൈറ്റിൽ തീമിൽ വളരെ മനോഹരമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ലിവിങ് ഏരിയ

വുഡൻ-വൈറ്റ് തീമിൽ മനോഹരമാക്കിയ ലിവിങ് റൂമാണ് ഗ്രൗണ്ട് ഫ്ലോറിലെ പ്രധാന ആകർഷണീയത. അതിനടുത്തായി പ്രൊഫൈൽ ലൈറ്റുകളോടു കൂടിയ വാൾ പാനെലിങ്ങും ചെയ്തിട്ടുണ്ട്.

വാൾ പാനലുകൾ :
വൈറ്റ് & വുഡൻ ഷെയ്ഡ് പ്ലൈവുഡ് ലാമിനേറ്റ് വിത്ത് ഗോൾഡൻ സ്ട്രിപ്സ്

പ്ലൈവുഡ്: TROJAN, SIAMPLY ബ്രാൻഡുകളുടെ 710 ഗ്രേഡ് മറൈൻ പ്ലൈവുഡ് (9 MM, 12MM, 16 MM)

മൈക്ക: GREEN LAM (Thickness: 1MM, എഡ്ജ് ബാൻഡിങ്: 2 MM)

ടിവി യൂണിറ്റ്
വുഡൻ ഷെയ്ഡ് പ്ലൈവുഡ് ലാമിനേറ്റ്
കപ്ബോർഡ്സ്
പ്ലൈവുഡ് ലാമിനേറ്റ്
മോഡുലാർ കിച്ചൻ

വുഡൻ- വൈറ്റ് കോമ്പിനേഷനിലെ പാർട്ടീഷൻ ഷെൽഫും പുതുമയാർന്ന ഡിസൈനിൽ പ്രൊഫൈൽ ലൈറ്റോടു കൂടി ഒരുക്കിയ ബ്രേക്ക്‌ ഫാസ്റ്റ് കൗണ്ടറുമാണ് വീടിന്റെ രണ്ടാമത്തെ ലെവലിൽ ചെയ്യുന്നത്.

ഹുഡ് & ഹോബ്, ടാൾ യൂണിറ്റ്, മൈക്രോ വേവ് പ്രൊവിഷൻ, മുകളിലും താഴെയുമുള്ള കബോർഡ്സ്, പുൾ ഔട്ട്‌ ഡ്രോയറുകൾ എന്നിങ്ങനെ എല്ലാ വിധ സൗകര്യങ്ങളോടും കൂടി വുഡ് & വൈറ്റ് തീമിൽ ഒരുക്കിയ മോഡുലാർ കിച്ചൻ. ജിപ്സം സീലിങ്ങും ഹാങ്ങിങ് ലൈറ്റുകളും കിച്ചന്റെ മാറ്റ് കൂട്ടുന്നു.

ടാൾ യൂണിറ്റ് & ചാനൽസ്: ഹെറ്റിച് (Hettich) ബ്രാൻഡ്

കൗണ്ടർടോപ്പ്
നാനോ വൈറ്റ്
കപ്ബോർഡ്സ്
16mm വുഡ് & വൈറ്റ് ലാമിനേറ്റഡ് പ്ലൈവുഡ്
സിറ്റിങ് ഏരിയ

പ്ലൈവുഡ് ഫ്രെയിമിനു മുകളിലായി ഗ്രേ കുഷ്യൻ നൽകി ഡിസൈൻ ചെയ്ത സിറ്റിങ് ഏരിയ. ചുവരിൽ ആമ്പിയെന്റ് ലൈറ്റോട് കൂടി നൽകിയ പ്ലൈവുഡ് പാനെലിങ്ങും ഹാങ്ങിങ് ലൈറ്റും ഇവിടം ആകർഷകമാക്കുന്നു.
 

കൃത്യമായി സ്ഥലം വിനിയോഗിച്ചു കൊണ്ട് സ്റ്റെയറിനടിയിലായി ചെയ്ത അയണിങ് ടേബിൾ കം കബോർഡ്. വുഡൻ വൈറ്റ് തീമിലുള്ള ലാമിനേറ്റഡ് പ്ലൈയാണിവിടെയും ഉപയോഗിച്ചത്.

സ്റ്റെയർകേസ് :
ഈട്ടി തടിയുടെ ടെക്സ്ചറിൽ പോളിഷിങ്
ബെഡ്‌റൂമുകൾ

ലാമിനേറ്റഡ് പ്ലൈവുഡിൽ ഗോൾഡൻ സ്ട്രിപ്സ് നൽകി ഒരുക്കിയ ഹെഡ്ബോർഡ് പാനലിങ്, കസ്റ്റമൈസ് ചെയ്‌തെടുത്ത ബെഡും സൈഡ് ടേബിളും, സിമ്പിൾ ടിവി യൂണിറ്റ് ബോക്സ്‌.

സീലിങ്
ജിപ്സം സീലിങ് & വുഡൻ ലാമിനേറ്റ്
വാർഡ്രോബുകൾ
ഫുൾ ലെങ്ത് വാർഡ്റോബ്
മാസ്റ്റർ ബെഡ്‌റൂം

  • സ്റ്റോറേജ് സൗകര്യത്തോട് കൂടിയ കസ്റ്റമൈസ്ഡ് ബെഡും സൈഡ് ടേബിളുകളും.
  • വുഡൻ തീമിൽ സീലിങ് ഉൾപ്പെടെ കവർ ചെയ്യുന്ന  ഹെഡ്ബോർഡ് ജിപ്സം സീലിങ് 
  • സൗകര്യപ്രദമായൊരുക്കിയ വാർഡ്റോബും മുകളിലായി ചെയ്ത കബോർഡുകളും
  • പ്രൊഫൈൽ ലൈറ്റുകൾ നൽകി ഭംഗിയാക്കിയ ടിവി യൂണിറ്റ്

കുട്ടികൾക്കായൊരുക്കിയ കസ്റ്റമൈസ്ഡ് ബെഡ്, സ്റ്റോറേജ് സൗകര്യത്തോട് കൂടിയ സ്റ്റഡി ടേബിൾ, വാർഡ്റോബും കബോർഡുകളും