ഭംഗി നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ ബാൽക്കണികളിലും സ്റ്റെയർ കെയ്‌സ് കൈവരികളിലുമൊക്കെ ഗ്രിൽസ് ചെയ്യാൻ മടിക്കുന്നവർക്കായുള്ള മികച്ചൊരു സൊല്യൂഷനായാണ് ഞങ്ങൾ ഇൻവിസിബിൾ ഗ്രിൽസ് സ്ഥാപിക്കുന്നത്. ഇത്തരത്തിൽ വ്യത്യസ്ത സൈറ്റുകളിലായി പൂർത്തിയാക്കിയ ഇൻവിസിബിൾ ഗ്രിൽ പ്രോജെക്ടുകളാണിത്.
ഉറപ്പോടു കൂടിയ ഫ്ലെക്സിബിൾ സ്റ്റെയിൻലെസ് സ്റ്റീൽ റോപ് അഴികളായി നൽകിയാണ് ഗ്രിൽസ് ഒരുക്കിയിട്ടുള്ളത്.
സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായി ഇത്തരം ഇൻവിസിബിൾ ഗ്രിൽസ് നൽകുന്നതിലൂടെ ബാൽക്കണിയുടെ ഭംഗിയ്ക്ക് യാതൊരു കുറവും ഉണ്ടാകുന്നില്ല.
പക്ഷികളുടെ കടന്നു കയറ്റം തടയുക, കാഴ്ചകൾ ആസ്വദിക്കുന്നതിന് തടസം വരാത്ത രീതിയിൽ കുട്ടികളുടെ ഉൾപ്പെടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങി ഇൻവിസിബിൾ ഗ്രിൽസിന്റെ ഉപയോഗം വളരെ വലുതാണ്.
ബാൽക്കണികൾക്ക് പുറമേ സ്റ്റെയർകെയ്സ് ഏരിയകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനും ഹാൻഡ്‌റെയിലിനു മുകളിലായി ഇത്തരത്തിലുള്ള ഗ്രിൽസുകൾ ചെയ്തു നൽകുന്നു.
തുരുമ്പിനെ തടയാൻ ശേഷിയുള്ള (anti-rust) നൈലോൺ കോട്ടിങ് ഉള്ളതിനാൽ ഏതു കാലാവസ്ഥയെയും അതിജീവിക്കാൻ ഇവയ്ക്കാകുന്നു.