വ്യത്യസ്ത ഇടങ്ങളിലുള്ള വീടുകൾക്കായി ഞങ്ങൾ സ്ഥാപിച്ചു നൽകിയ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളാണിത്.
വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകളിലൂടെ കിണർ, കുഴൽക്കിണർ, കോർപറേഷൻ വാട്ടർ എന്നിങ്ങനെ ഏത് സ്രോതസിൽ നിന്നുള്ള ജലത്തെയും മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്തു കൊണ്ട് കുടിവെള്ള യോഗ്യമാക്കി മാറ്റുന്നു.
ജലത്തിലെ അസാധാരണമായ നിറം, ഗന്ധം, ഇരുമ്പിന്റെ അംശം, ബാക്ടീരിയയുടെ സാന്നിദ്ധ്യം തുടങ്ങിയ ഏത് പ്രശ്നങ്ങളെയും ഇതിലൂടെ ഒഴിവാക്കാനാകുന്നു.
കസ്റ്റമറിന്റെ ആവശ്യങ്ങളും വെള്ളത്തിന്റെ അവസ്ഥയും മനസ്സിലാക്കി അതിനനുയോജ്യമായ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകൾ ഒരാഴ്ചക്കുള്ളിൽ തന്നെ സ്ഥാപിക്കുന്നു.
പ്ലാന്റ് സ്ഥാപിച്ചതിനു ശേഷം കസ്റ്റമറിനു തന്നെ ചെയ്യാനാകുന്ന രീതിയിൽ ബാക്ക് വാഷ് സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. വെള്ളത്തിന്റെ ഗുണ നിലവാരത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങളുടെ ടീം നൽകുന്ന നിർദ്ദേശ പ്രകാരമാണ് ബാക്ക് വാഷ് ചെയ്യേണ്ടത്.
ക്ലയന്റിന്റെ ആവശ്യാനുസരണം സ്വീവേജ് ട്രീറ്റ്മെന്റ് , അൾട്രാ ഫിൽട്രേഷൻ, RO എന്നിങ്ങനെയുള്ള വ്യത്യസ്ത പ്ലാന്റുകളും വാട്ടർ പ്യൂരിഫയറുകളും ഞങ്ങൾ ഇൻസ്റ്റാൾ ചെയ്തു നൽകുന്നുണ്ട്.
വെള്ളത്തിന്റെ ഗുണ നിലവാരവത്തിന്റെയും കപ്പാസിറ്റിയും അടിസ്ഥാനത്തിൽ 15000/- മുതൽ 2,00,000/- രൂപ വരെ ഇവ സ്ഥാപിക്കുന്നതിനുള്ള ചെലവ് വ്യത്യസ്തപ്പെടാം.