പൈപ്പുകളിലേക്കുള്ള വെള്ളത്തിന്റെ ഫ്ലോ പ്രഷർ കൂട്ടുക, 24 മണിക്കൂറും ചൂടുവെള്ളം എന്നിങ്ങനെ ഉള്ള ആവശ്യങ്ങൾ പരിഗണിച്ചു തിരുവനന്തപുരത്തെ ആയുർവേദ ഡിസ്പെൻസറിക്കു വേണ്ടി ചെയ്ത പ്രഷർ ബൂസ്റ്റർ, ഹീറ്റർ പമ്പ് ഇൻസ്റ്റാളേഷനുകൾ
ടാപ്പ് വാട്ടറിന് തീരെ ഫോഴ്സ് ഇല്ല എന്ന ബുദ്ധിമുട്ട് നേരിടേണ്ടി വരാത്തവർ ചുരുക്കമാണല്ലോ. ഇതിനൊരു മികച്ച പരിഹാരമായാണ് ഇത്തരത്തിലുള്ള പ്രഷർ ബൂസ്റ്റർ പമ്പുകൾ സ്ഥാപിക്കുന്നത്. വ്യത്യസ്ത കപ്പാസിറ്റികളിലുള്ള പ്രഷർ ബൂസ്റ്ററുകളിൽ നിന്ന് കസ്റ്റമറിന്റെ ആവശ്യാനുസരണമുള്ളവ തിരഞ്ഞെടുക്കാം.
24×7 എന്ന രീതിയിൽ ഏതു സമയത്തും ചൂടു വെള്ളം വേണമെന്നുള്ളവർക്ക് ഏറ്റവും ഫലപ്രദമായ സൊല്യൂഷനാണ് ഹീറ്റർ പമ്പ്.
ഇവിടെ പ്രമുഖ ബ്രാൻഡിന്റെ ഹീറ്റർ പമ്പാണ് ഞങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്.
പോത്തൻകോട് പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന വീടിന്റെ ബാത്റൂമുകളിൽ നൽകിയ ഡൈവേർട്ടർ (Diverter) ഇൻസ്റ്റാളേഷനുകളാണിവ.
ചൂടിനെ പ്രതിരോധിക്കാൻ ശേഷിയുള്ള CPVC പൈപ്പുകളാണ് എല്ലാ ബാത്റൂമുകളിലും നൽകിയിട്ടുള്ളത്.