പോത്തൻകോട് പ്ലാമൂട്ടിൽ ബസ് റൂട്ടിൽ നിന്ന് 150 മീറ്റർ മാത്രം അകലത്തിൽ 4 BHK വീട് വില്പനയ്ക്ക്. സ്പ്ലിറ്റ് ലെവൽ എലെവേഷനോട് കൂടിയ ഡബിൾ സ്റ്റോറി കൺടെമ്പററി സ്റ്റൈൽ വീടാണിത്.
വില്പന വില: 69 Lakhs (Negotiable)
രണ്ട് കാറുകൾക്കും മൂന്നിൽ കൂടുതൽ ടു വീലറുകൾക്കും പാർക്ക് ചെയ്യാനാകുന്ന വിധം വിശാലമായ പാർക്കിങ് ഏരിയ ഇന്റർലോക്ക് ബ്ലോക്കിലാണ് പേവിങ് ചെയ്തിരിക്കുന്നത്.
ഓപ്പൺ ഫ്ലോർ പ്ലാനിൽ സ്‌പേഷ്യസ് ഫീൽ നൽകുന്ന വിധമാണ് ലിവിങ്, ഡൈനിങ് ഏരിയകളുടെ ഡിസൈനിങ്.
സ്‌റ്റെയർകെയ്സ് ഏരിയയോട് ചേർന്ന് സിമ്പിൾ വാഷ് കൗണ്ടറോട് കൂടിയ ഡൈനിങ് ഏരിയ.
ഇരുനിലകളിലുമായി 4 അറ്റാച്ഡ് ബെഡ്‌റൂമുകളാണുള്ളത്.
വുഡൻ തീമിൽ വേണ്ടത്ര സ്റ്റോറേജ് സൗകര്യത്തോട് കൂടിയാണ് അടുക്കള ഒരുക്കിയിട്ടുള്ളത്.
ഓപ്പൺ ഫ്ലോർ പ്ലാനിൽ സ്‌പേഷ്യസ് ഫീൽ നൽകുന്ന അപ്പർ ലിവിങ് ഏരിയ.
പുറംകാഴ്ചകൾ ആസ്വദിക്കാനാകും വിധം ഒരുക്കിയ വിശാലമായ ബാൽക്കണി. സീലിങ്ങിലെ പർഗോള ഡിസൈൻ മറ്റൊരു പ്രത്യേകതയാണ്.