ആറ്റിങ്ങൽ ആലംകോടിനു സമീപം ഹോം റെനോവേഷന്റെ ഭാഗമായി പൂർത്തിയാക്കിയ ഫ്ലോറിങ്, വാൾ ക്ലാഡിങ് വർക്ക്. ഫ്ലോറിനും ഭിത്തിക്കും ഉൾപ്പെടെ എല്ലാ ഏരിയയിലേക്കും വിട്രിഫൈഡ് ടൈൽസാണ് (Vitrified Tiles) തിരഞ്ഞെടുത്തത്.
ബ്ലൂ ആൻഡ് വൈറ്റ് ഷെയ്ഡിലുള്ള ഡിജിറ്റൽ ടൈലുകളെ സ്ട്രൈപ്സ് പാറ്റേണിൽ കട്ട് ചെയ്ത് ഒട്ടിച്ചാണ് വാഷ് ഏരിയയിലെ വാൾ ക്ലാഡിങ് ചെയ്തിരിക്കുന്നത്.
ഇന്റീരിയറിന് സ്‌പേഷ്യസ് ഫീൽ നൽകുന്നതിനായി വൈറ്റ് മാർബിൾ ഫിനിഷിൽ 800 x 1600 mm വലിപ്പത്തിലുള്ള വിട്രിഫൈഡ് ടൈലാണ് ഫ്ലോറിങ്ങിന് തിരഞ്ഞെടുത്തത്.
ഗ്രേ ഷെയ്ഡിലെ ടൈൽസുപയോഗിച്ചാണ് സിറ്റ്ഔട്ടിലെ ചുമരിൽ വാൾ ക്ലാഡിങ് ചെയ്തത്.
ടൈൽ ഗം (Tile Adhesive) ഉപയോഗിച്ചാണ് എല്ലാ ഏരിയയിലുമുള്ള ടൈൽസ് ഒട്ടിച്ചിരിക്കുന്നത്.