ഗ്രേയും വൈറ്റും ഷെയ്ഡുകളിലുള്ള വലിയ ടൈലുകളെ ഹൊറിസോന്റൽ പാറ്റേണിൽ വിരിച്ചാണ് ബാത്റൂം വാൾ ചെയ്തിരിക്കുന്നത്. ഇതിനോടിണങ്ങുന്ന വിധം ലൈറ്റ് ഗ്രേ ടൈൽസ് ഫ്ലോറിനും നൽകി.
ഗ്ലോസി ഫിനിഷിൽ ഗ്രാനൈറ്റ് പാറ്റേണിലുള്ള ടൈൽസിനിടയിൽ വൈറ്റ് സ്ട്രൈപ്സ് നൽകിയാണ് വാൾ ഒരുക്കിയത്. ഭിത്തിക്കനുയോജ്യമായ ഡിജിറ്റൽ ടൈലാണ് ഫ്ലോറിനും തിരഞ്ഞെടുത്തത്.
ബ്രൗൺ& വൈറ്റ് കോമ്പിനേഷനിൽ സ്ട്രൈപ്സ് പാറ്റേണിൽ ബാത്റൂം വാളും അതേ ബ്രൗൺ ടൈൽസ് വിരിച്ച് സിംഗിൾ ഷെയ്ഡിൽ ഫ്ലോറും ഒരുക്കി.
വുഡൻ- ബെയ്ജ് ഷെയ്ഡിലെ ഗ്ലോസി ഫിനിഷ് ടൈലുകൾ സ്ട്രൈപ്സ് പാറ്റേണിൽ നൽകി ബാത്റൂം വാളും ചെക്ക് പാറ്റേണിലുള്ള ഡിജിറ്റൽ പ്രിന്റ് ടൈൽ വിരിച്ച് ഫ്ലോറും ഡിസൈൻ ചെയ്തു. വീതി കുറഞ്ഞ് നീളം കൂടിയ ടൈലുകളാണ് ഭിത്തിക്കായി തിരഞ്ഞെടുത്തത്.