കൊല്ലം ഓടാനവട്ടത്തെ പുതിയ വീടിനായി മിസ്റ്റി ബ്ലൂ & ബ്ലാക്ക് ഷെയ്ഡിൽ സ്റ്റൈലിഷായൊരുക്കിയ മോഡുലാർ ഐലൻഡ് കിച്ചൻ.
ക്ലയന്റിന്റെ ആവശ്യങ്ങളെല്ലാം പരിഗണിച്ച് കൊണ്ട് മോഡുലാർ കിച്ചന് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തി തയാറാക്കിയ 2D ഡ്രോയിങ് പ്രകാരമാണ് ഈ വർക്ക് പൂർത്തിയാക്കിയത്.
ക്ലയന്റ് തിരഞ്ഞെടുത്ത കളർ തീമിൽ ഓരോ മോഡ്യൂളുകളും കൃത്യമായ അളവുകളിൽ തന്നെ 2D യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കിച്ചൻ കൂടുതൽ ആകർഷകമാക്കുന്നതിനായി ക്യാബിനെറ്റുകൾക്ക് താഴെയായി പ്രൊഫൈൽ ലൈറ്റുകൾ നൽകിയിട്ടുണ്ട്.
കൗണ്ടർ ടോപ്പിന് മുകളിലായി നൽകിയിട്ടുള്ള ക്യാബിനുകൾക്ക് അലുമിനിയം ഫ്രെയിമിൽ ബ്ലാക്ക് ഷെയ്ഡിലുള്ള 5 MM ടിന്റെഡ് ഗ്ലാസ് (Tinted Glass) നൽകിയാണ് ഷട്ടറുകൾ ചെയ്തിരിക്കുന്നത്.
കിച്ചൻ കൗണ്ട്ർ ടോപ്പിന് ഗ്രാനൈറ്റും ഐലൻഡിന് നാനോ വൈറ്റുമാണ് തിരഞ്ഞെടുത്തത്.