സ്ഥല പരിമിതിയെ മറികടന്ന് ടാൾ യൂണിറ്റ് ഉൾപ്പെടെ മോഡുലാർ കിച്ചന് വേണ്ട സ്റ്റോറേജ് ഏരിയകളും മറ്റെല്ലാ സൗകര്യങ്ങളും നൽകി ഡിസൈൻ ചെയ്ത കോംപാക്ട് കിച്ചൻ.
ഫസ്റ്റ് ഫ്ലോർ ലിവിങ് ഏരിയയോട് ചേർന്നുള്ള കോർണറിൽ വളരെ മിനിമലായി ഒരുക്കിയ റീഡിങ് ഏരിയ. വുഡൻ ഷെയ്ഡിലെ ഓപ്പൺ ബുക്ക് ഷെൽഫും പിവിസി ലൂവേഴ്സിൽ തീർത്ത മിററോട് കൂടിയ വാൾ പാനലിങ്ങും കോർണറിലായി നൽകിയ കുഷ്യനോട് കൂടിയ ഇരിപ്പിടവും ഈ ഏരിയയ്ക്കായി ഡിസൈൻ ചെയ്താണ്.
ടിവി യൂണിറ്റിനായി പിവിസി ലൂവേഴ്സിൽ വാൾ പാനെലിങ്ങും ഫ്ലോട്ടിങ് മോഡലിൽ ക്യാബിനെറ്റും നൽകി. ടിവി ഏരിയയ്ക്ക് മാർബിൾ ഫിനിഷിലുള്ള ലാമിനേറ്റഡ് ഷീറ്റാണ് തിരഞ്ഞെടുത്തത്. ഇതിനോട് ചേർന്ന് അതേ തീമിൽ തന്നെ ബോക്സ് മോഡലിൽ പാർട്ടിഷനും ഒരുക്കി.
ഡൈനിങ് ഏരിയയിൽ വുഡൻ ബ്ലാക്ക് കോമ്പിനേഷനിൽ തീർത്ത ക്രോക്കറി യൂണിറ്റ്. മറൈൻ പ്ലൈയിൽ താഴത്തെ ക്യാബിനറ്റും അലുമിനിയം ഫാബ്രിക്കേറ്റഡ് ഫ്രെയിമിൽ ഗ്ലാസ് ഷട്ടറുകൾ നൽകി മുകളിലത്തെ ഷെൽഫും ഡിസൈൻ ചെയ്തു
പിവിസി ലൂവേഴ്സിനു മുകളിലായി നൽകിയ മിറർ യൂണിറ്റും മറൈൻ പ്ലൈയിൽ മുകളിലും താഴെയും വെവ്വേറെ ലെയറുകളായി ഒരുക്കിയ സ്റ്റോറേജ് ബോക്സുകളും വാഷ് ഏരിയയുടെ പ്രത്യേകതകളാണ്.
ബ്ലാക്ക് & വൈറ്റ് കോമ്പിനേഷനിൽ സിമ്പിൾ ഡിസൈനിൽ തീർത്ത പുൾ ഔട്ട് സ്റ്റോറേജോട് കൂടിയ ബെഡ്കോട്ട്, സൈഡ് ടേബിളുകൾ. ഒപ്പം L ഷെയ്‌പിൽ അറ്റാച്ഡ് ആയി ചെയ്ത വാർഡ്‌റോബും സ്റ്റഡി ഏരിയയും.
വുഡ് & വൈറ്റ് കോമ്പിനേഷനിലൊരുക്കിയ മറ്റൊരു ബെഡ്‌റൂം.