സ്ഥലപരിമിതിയുള്ളതിനാൽ വാഹനങ്ങൾക്ക് തടസമാകുമെന്നതിനാലും എലെവേഷന് ഭംഗിക്കുറവുണ്ടാക്കുമെന്നതിനാലും തൂണുകൾ നൽകിയുള്ള കാർപോർച്ചിനോട് താല്പര്യമില്ലാതിരുന്ന കസ്റ്റമറിനായി യുണീക് ഡിസൈനിൽ രൂപകല്പന ചെയ്ത കാന്റിലിവർ കാർപോർച്ചാണിത്.
സ്‌ട്രോങ് മെറ്റലിനെ ഫാബ്രിക്കേറ്റ് ചെയ്താണ് കാർപോർച്ച് നിർമിച്ചിട്ടുള്ളത്. വലിപ്പമുള്ള സ്ട്രക്ചറിന് കൂടുതൽ സപ്പോർട്ടിനായി 2 സ്റ്റീൽ റോഡുകൾ ഉയരത്തിൽ നൽകി സ്റ്റെയിൻലെസ്സ് സ്റ്റീൽ (SS) റോപ്പുകൾ കൊടുത്തിട്ടുണ്ട്. പോളി കാർബണേറ്റ് ഷീറ്റ് ആണ് റൂഫിങ്ങിനായി തെരഞ്ഞെടുത്തത്.
ഭാവിയിൽ സോളാർ പാനെലിങ് ചെയ്യാനുള്ള പ്ലാൻ ഉള്ളതിനാൽ സാധാരണയെക്കാൾ സ്ട്രോങ്ങായാണ് റൂഫിങ് ചെയ്തിട്ടുള്ളത്. കനം കൂടിയ GI ട്യൂബുകളിൽ തീർത്ത തൂണുകളും കൂടുതൽ ഭാരം താങ്ങാനാകുന്ന രീതിയിലുള്ള ഫ്രെയിം സ്‌ട്രക്ചറും മനോഹരമായ രീതിയിൽ ട്രെസ്സ് വർക്കും നൽകിയാണ് ഞങ്ങൾ റൂഫിങ് ഒരുക്കിയത്.
ഡിസൈൻ യൂണിഫോമിറ്റി (Uniformity) കൊണ്ടു വരുന്നതിനായി ഗേറ്റുകളുടെ നടുവിൽ നൽകിയ CNC ഡിസൈൻ തന്നെ കോമ്പൗണ്ട് വാൾ ഫ്രെയിമിനും ഞങ്ങൾ തിരഞ്ഞെടുത്തു.
സിമ്പിൾ ഡിസൈനിൽ തീർത്ത ബ്ലാക്ക് ഷെയ്ഡിലുള്ള ബാൽക്കണി ഹാൻഡ്റെയിൽ എലെവേഷനിലെ പ്രധാന ആകർഷണീയതയാണ്. അതിനിണങ്ങുന്ന രീതിയിൽ നൽകിയ വുഡൻ ഹാൻഡ് റെസ്റ്റ് ബാൽക്കണി കൂടുതൽ മനോഹരമാക്കുന്നു.
GI പൈപ്പുകളും നടുവിലായി GI ഷീറ്റിൽ CNC കട്ട് ഡിസൈനും ചേർത്ത് രൂപകല്പന ചെയ്തിരിക്കുന്ന സിമ്പിൾ ഡിസൈനിലുള്ള 2 ഗേറ്റുകൾ. കാൽനട യാത്രക്കാർക്ക് പ്രവേശിക്കുന്നതിനായി ചെറിയ ഒരു ഫോൾഡബിൾ ഗേറ്റും കാർ പാർക്കിങ് ഏരിയയിലേക്ക് കയറുന്നതിനായി വലിയ ഒരു സ്ലൈഡിങ് ഗേറ്റുമാണ് ചെയ്തിരിക്കുന്നത്.
ഡിസൈൻ യൂണിഫോമിറ്റി കൊണ്ടുവരുന്നതിനായി എലെവേഷൻ ഡിസൈന് ഇണങ്ങുന്ന രീതിയിൽ നടുവിലായി നൽകിയിരിക്കുന്ന റെക്റ്റാങ്കുലർ ഫ്രെയിം ഗേറ്റുകളെ കൂടുതൽ മനോഹരമാക്കുന്നു.