പൂർണമായും തേക്കിൻ തടിയിൽ നിർമിച്ചിരിക്കുന്ന സ്റ്റെയർ കെയ്സ്. സ്റ്റെയറിന്റെ ഡിസൈന് ചേരുന്ന വിധത്തിൽ ഇരു വശങ്ങളിലും മനോഹരമായി നൽകിയിട്ടുള്ള ഹാൻഡ്റെയിലുകൾ.
ചെറിയ ഏരിയയിലും വിശാലത തോന്നിക്കുന്ന രീതിയിലുള്ള സിമ്പിൾ ഡിസൈൻ.
വീട്ടിലുള്ള പ്രായമായവർക്ക് ആയാസരഹിതമായി പടികൾ ഉപയോഗിക്കുന്നതിനായി ഭിത്തിയോട് ചേർന്ന് ഭംഗിയോടും ഉറപ്പോടും കൂടി നൽകിയിരിക്കുന്ന ഹാൻഡ്റെയിൽ.
വിശാലത നൽകുന്ന രീതിയിൽ ലളിതമായും മനോഹരമായും നൽകിയിട്ടുള്ള സ്റ്റെയർ ലെഗ്‌സ്.