കസ്റ്റമർ ആഗ്രഹിച്ച രീതിയിൽ വീട്ടു മുറ്റത്തായൊരുക്കിയ റോക്ക് ഫൗണ്ടയ്ൻ ഗാർഡനും പുൽത്തകിടിയും. വീട്ടുകാരുടെ ഇഷ്ടത്തിനനുസരിച്ച് വീടിനും മുറ്റത്തിനും ഇണങ്ങും വിധമുള്ള ഗാർഡനും ലാൻഡ്‌സ്‌കേപിങ്ങും ഞങ്ങൾ ചെയ്തു നൽകുന്നു.
റൂഫ് ഗാർഡനിങ്, ചെടികളുടെയും ഫല വൃക്ഷങ്ങളുടെയും പ്ലാന്റിങ്, വെർട്ടിക്കൽ ഗാർഡൻ, ഇൻഡോർ ഗാർഡനിങ്, പച്ചക്കറിത്തോട്ടം, ആമ്പൽക്കുളം, പെബിൾസ് പേവിങ്, ഗാർഡൻ മെയിന്റനൻസ് എന്നിങ്ങനെ എല്ലാവിധ ഗാർഡനിങ് സെർവീസുകൾക്കും ഞങ്ങളെ സമീപിക്കാവുന്നതാണ്.
വ്യത്യസ്ത വലിപ്പങ്ങളിലുള്ള പെബിൾസുകൾ നിരത്തി നിർമിച്ച ഫൗണ്ടയ്നു താഴെയായി ഒരുക്കിയ കുളം ആകർഷകമാണ്.
പൂന്തോട്ടത്തിനാവശ്യമുള്ള മെറ്റീരിയലുകൾ ഞങ്ങൾ തന്നെയാണ് നൽകുന്നത്. കൂടാതെ എല്ലാ മാസവുമുള്ള കൃത്യമായ സർവീസും ചെയ്തു നൽകുന്നു.
റോക്ക് ഫൗണ്ടയ്നു മുകളിലായി നാച്ചുറൽ ഗ്രാസും പിടിപ്പിച്ചിട്ടുണ്ട്.
ബൊഗൈൻവില്ല, ബാംബൂ തുടങ്ങിയ വ്യത്യസ്ത ഇനം ചെടികൾ നട്ടുപിടിപ്പിച്ച് ഗാർഡൻ ഏരിയയ്ക്ക് കൂടുതൽ പച്ചപ്പ് നൽകി.
തിരക്കുകൾക്കിടയിൽ ഗാർഡൻ നനയ്ക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഓട്ടോമാറ്റിക് വാട്ടർ ഇറിഗേഷൻ സൗകര്യവും ഞങ്ങൾ ചെയ്തു നൽകുന്നു.