ഹീരാലാൽ ടൈൽസ്
ചാക്ക,
തിരുവനന്തപുരം
റൂഫ് ടൈലുകൾ, ഫ്ലോറിങ് ടൈലുകൾ, ഡിസൈനർ ടൈലുകൾ, കാർപോർച്ച് ടൈലുകൾ, പേവർ ടൈലുകൾ, ഇന്റർലോക്ക് ബ്രിക്ക്സ് എന്നിങ്ങനെ എല്ലാത്തരം ടൈലുകളുടെയും നിർമാണവും സെർവീസും എക്സ്പോർട്ടിങ്ങും നടത്തുന്ന 95 വർഷത്തെ സേവന പാരമ്പര്യമുള്ള സ്ഥാപനമാണ് ഹീരാലാൽ ടൈൽസ്. തിരുവനന്തപുരം ചാക്ക കേന്ദ്രീകരിച്ചു പ്രവർത്തിച്ചു കൊണ്ട് വിഴിഞ്ഞം, തിരുവനന്തപുരം, തിരുനെൽവേലി, മാർത്താണ്ഡം എന്നിവിടങ്ങളിലായി കേരളത്തിലും തമിഴ്നാട്ടിലും പ്രൊഡക്ഷൻ യൂണിറ്റുകളുള്ള 1929 ൽ പ്രവർത്തനമാരംഭിച്ച ഞങ്ങൾ കേരളാ ഗവണ്മെന്റിന്റെ അംഗീകൃത സപ്ലൈയേഴ്സ് കൂടിയാണ്. "മികച്ച ക്വാളിറ്റിയിൽ സമയബന്ധിതമായി വർക്ക് പൂർത്തിയാക്കലാണ്" ഹീരാലാൽ ടൈൽസ് മുന്നോട്ടു വെയ്ക്കുന്ന ആദർശം. ട്രെഡീഷണൽ ഓടുകൾ മുതൽ ട്രെൻഡിങ്‌ ആയ വ്യത്യസ്ത നിറങ്ങളിലുള്ള ഓടുകൾ, വൈവിദ്ധ്യമാർന്ന ഡിസൈനുകളിലുള്ള ടെറാകോട്ട ജാളികൾ എന്നിങ്ങനെ എല്ലാത്തരം ടൈലുകളുടെയും നിർമാണത്തിനൊപ്പം ക്ലയന്റുകളുടെ ആവശ്യാനുസരണം വലുതും ചെറുതുമായ എല്ലാ പ്രോജെക്ടുകളും ഹീരാലാൽ ടൈൽസ് എറ്റവും മികച്ച രീതിയിൽ തന്നെ ചെയ്തു നൽകുന്നു. കൂടാതെ നിറം മങ്ങിയ ടൈലുകളെ വൃത്തിയാക്കി പെയിന്റ് ചെയ്ത് നൽകുന്ന സേവനങ്ങൾക്കും ഞങ്ങളെ സമീപിക്കാവുന്നതാണ്.
ആയുർവേദ റിസോർട്ടിനായി ചെയ്ത നടപ്പാതകൾ
Published on: July 2024

തിരുവനന്തപുരം പൂവാറിലുള്ള  Isola Di Cocco ആയുർവേദ റിസോർട്ടിനായി ചെയ്ത ഫുട്പാത്ത് പേവിങ് പ്രോജെക്ട്.

12000 സ്‌ക്വയർ ഫീറ്റ്

റിസോർട്ടിനുള്ളിലെ ഓരോ ഏരിയകളെയും ബന്ധിപ്പിക്കുന്ന രീതിയിൽ വളരെ വിശാലമായ നടപ്പാതകളാണ് ഒരുക്കിയിരിക്കുന്നത് .

റിസോർട്ടിന്റെ മൊത്തം ഭംഗിക്കും ശാന്തതക്കും മാച്ച് ചെയ്യുന്ന രീതിയിൽ ബ്ലാക്ക് & വൈറ്റ് കോമ്പിനേഷനിലുള്ള ഇന്റർലോക്കിങ് ബ്ലോക്കുകൾ പ്രത്യേക ഡിസൈൻ പാറ്റേർണിൽ ആണ് നടപ്പാതകളിൽ വിരിച്ചിരിക്കുന്നത് .