ഹീരാലാൽ ടൈൽസ്
ചാക്ക,
തിരുവനന്തപുരം
റൂഫ് ടൈലുകൾ, ഫ്ലോറിങ് ടൈലുകൾ, ഡിസൈനർ ടൈലുകൾ, കാർപോർച്ച് ടൈലുകൾ, പേവർ ടൈലുകൾ, ഇന്റർലോക്ക് ബ്രിക്ക്സ് എന്നിങ്ങനെ എല്ലാത്തരം ടൈലുകളുടെയും നിർമാണവും സെർവീസും എക്സ്പോർട്ടിങ്ങും നടത്തുന്ന 95 വർഷത്തെ സേവന പാരമ്പര്യമുള്ള സ്ഥാപനമാണ് ഹീരാലാൽ ടൈൽസ്. തിരുവനന്തപുരം ചാക്ക കേന്ദ്രീകരിച്ചു പ്രവർത്തിച്ചു കൊണ്ട് വിഴിഞ്ഞം, തിരുവനന്തപുരം, തിരുനെൽവേലി, മാർത്താണ്ഡം എന്നിവിടങ്ങളിലായി കേരളത്തിലും തമിഴ്നാട്ടിലും പ്രൊഡക്ഷൻ യൂണിറ്റുകളുള്ള 1929 ൽ പ്രവർത്തനമാരംഭിച്ച ഞങ്ങൾ കേരളാ ഗവണ്മെന്റിന്റെ അംഗീകൃത സപ്ലൈയേഴ്സ് കൂടിയാണ്. "മികച്ച ക്വാളിറ്റിയിൽ സമയബന്ധിതമായി വർക്ക് പൂർത്തിയാക്കലാണ്" ഹീരാലാൽ ടൈൽസ് മുന്നോട്ടു വെയ്ക്കുന്ന ആദർശം. ട്രെഡീഷണൽ ഓടുകൾ മുതൽ ട്രെൻഡിങ്‌ ആയ വ്യത്യസ്ത നിറങ്ങളിലുള്ള ഓടുകൾ, വൈവിദ്ധ്യമാർന്ന ഡിസൈനുകളിലുള്ള ടെറാകോട്ട ജാളികൾ എന്നിങ്ങനെ എല്ലാത്തരം ടൈലുകളുടെയും നിർമാണത്തിനൊപ്പം ക്ലയന്റുകളുടെ ആവശ്യാനുസരണം വലുതും ചെറുതുമായ എല്ലാ പ്രോജെക്ടുകളും ഹീരാലാൽ ടൈൽസ് എറ്റവും മികച്ച രീതിയിൽ തന്നെ ചെയ്തു നൽകുന്നു. കൂടാതെ നിറം മങ്ങിയ ടൈലുകളെ വൃത്തിയാക്കി പെയിന്റ് ചെയ്ത് നൽകുന്ന സേവനങ്ങൾക്കും ഞങ്ങളെ സമീപിക്കാവുന്നതാണ്.
ടെറാകോട്ട ജാളിയുടെ മനോഹരിതയിൽ ഒരുക്കിയ KFC
Published on: July 2024

KFC യുടെ തിരുവനന്തപുരം പട്ടത്തെ ഔട്ട്‌ലെറ്റിനായി ചെയ്ത പ്രൊജെക്ട്.

ട്രഡീഷണൽ തീമിൽ ഇന്റീരിയർ, എക്സ്റ്റീരിയർ ഏരിയകളിലായി ടെറാകോട്ട ജാളിയും വെളിയിലെ സൺ ഷെയ്ഡ് ഏരിയയിൽ ഡെക്കറേറ്റീവ് റൂഫിങ് ടൈലും നൽകി പെർഫെക്ട് ഫിനിഷിങ്ങിലാണ് ഞങ്ങൾ വർക്ക് പൂർത്തിയാക്കിയത്.

ഫോർ പെറ്റൽ (Four petal) ഡിസൈൻ ജാളി

ഒരേ ഡിസൈനിലുള്ള 'ഫോർ പെറ്റൽ' ടെറാകോട്ട ജാളിയാണ്  ഷോപ്പിന്റെ എൻട്രൻസ് ഏരിയയിലെ എക്സ്റ്റീരിയർ വാളിനും ഇന്റീരിയറിലെ ഫുൾ & ഹാഫ് ലെങ്ത് പാർട്ടിഷനുകൾക്കും തിരഞ്ഞെടുത്തിരിക്കുന്നത്.

റൂഫിങ് ടൈൽസ്

ട്രഡീഷണൽ ലുക്ക്‌ പിന്തുടരുന്ന രീതിയിലാണ്  എലെവേഷനിലെ സൺഷെയ്ഡ് ഏരിയയിലും റൂഫിങ് ടൈൽ കൊടുത്തിട്ടുള്ളത്.