ഹീരാലാൽ ടൈൽസ്
ചാക്ക,
തിരുവനന്തപുരം
റൂഫ് ടൈലുകൾ, ഫ്ലോറിങ് ടൈലുകൾ, ഡിസൈനർ ടൈലുകൾ, കാർപോർച്ച് ടൈലുകൾ, പേവർ ടൈലുകൾ, ഇന്റർലോക്ക് ബ്രിക്ക്സ് എന്നിങ്ങനെ എല്ലാത്തരം ടൈലുകളുടെയും നിർമാണവും സെർവീസും എക്സ്പോർട്ടിങ്ങും നടത്തുന്ന 95 വർഷത്തെ സേവന പാരമ്പര്യമുള്ള സ്ഥാപനമാണ് ഹീരാലാൽ ടൈൽസ്. തിരുവനന്തപുരം ചാക്ക കേന്ദ്രീകരിച്ചു പ്രവർത്തിച്ചു കൊണ്ട് വിഴിഞ്ഞം, തിരുവനന്തപുരം, തിരുനെൽവേലി, മാർത്താണ്ഡം എന്നിവിടങ്ങളിലായി കേരളത്തിലും തമിഴ്നാട്ടിലും പ്രൊഡക്ഷൻ യൂണിറ്റുകളുള്ള 1929 ൽ പ്രവർത്തനമാരംഭിച്ച ഞങ്ങൾ കേരളാ ഗവണ്മെന്റിന്റെ അംഗീകൃത സപ്ലൈയേഴ്സ് കൂടിയാണ്. "മികച്ച ക്വാളിറ്റിയിൽ സമയബന്ധിതമായി വർക്ക് പൂർത്തിയാക്കലാണ്" ഹീരാലാൽ ടൈൽസ് മുന്നോട്ടു വെയ്ക്കുന്ന ആദർശം. ട്രെഡീഷണൽ ഓടുകൾ മുതൽ ട്രെൻഡിങ്‌ ആയ വ്യത്യസ്ത നിറങ്ങളിലുള്ള ഓടുകൾ, വൈവിദ്ധ്യമാർന്ന ഡിസൈനുകളിലുള്ള ടെറാകോട്ട ജാളികൾ എന്നിങ്ങനെ എല്ലാത്തരം ടൈലുകളുടെയും നിർമാണത്തിനൊപ്പം ക്ലയന്റുകളുടെ ആവശ്യാനുസരണം വലുതും ചെറുതുമായ എല്ലാ പ്രോജെക്ടുകളും ഹീരാലാൽ ടൈൽസ് എറ്റവും മികച്ച രീതിയിൽ തന്നെ ചെയ്തു നൽകുന്നു. കൂടാതെ നിറം മങ്ങിയ ടൈലുകളെ വൃത്തിയാക്കി പെയിന്റ് ചെയ്ത് നൽകുന്ന സേവനങ്ങൾക്കും ഞങ്ങളെ സമീപിക്കാവുന്നതാണ്.
SP മെഡിഫോർട്ട്: ലാർജ് സ്കെയിൽ പേവിങ് പ്രോജെക്ട്
Published on: July 2024

തിരുവനന്തപുരം ഈഞ്ചക്കലിലുള്ള SP മെഡിഫോർട്ട് ഹോസ്പിറ്റലിൽ പൂർത്തീകരിച്ച ലാർജ് സ്കെയിൽ പേവിങ് പ്രോജെക്ട്. 

എൻട്രൻസ് ഏരിയ, പാർക്കിങ് ഏരിയകൾ, ഗാർഡൻ, പ്ലാന്റർ ബോക്സുകൾ എന്നിങ്ങനെ ഹോസ്പിറ്റലിനു പുറത്തെ പ്രധാന ഏരിയകളെല്ലാം ഞങ്ങൾ പേവിങ് സ്റ്റോണുകളാൽ മനോഹരമാക്കി.

എൻട്രൻസ് ഏരിയ മുതൽ പാർക്കിങ് ഏരിയ ഉൾപ്പെടെ ഹോസ്പിറ്റലിനു ചുറ്റുമുള്ള ഇടങ്ങളിലെല്ലാം സിഗ്സാഗ് പാറ്റേണിലുള്ള ഗ്രേയിഷ് ഇന്റർലോക്ക് ബ്ലോക്കുകളുപയോഗിച്ചാണ് പേവിങ് ചെയ്തിരിക്കുന്നത്.

കെർബ് (Kerb) സ്‌റ്റോണുകളുപയോഗിച്ചാണ് ഹോസ്പിറ്റലിനോട്‌ ചേർന്നുള്ള പ്ലാന്റർ ബോക്സുകൾ ഒരുക്കിയിരിക്കുന്നത്.

പുറകിലുള്ള പാർക്കിങ് ഏരിയയിലേക്ക് പോകുന്നതിനായി കെട്ടിടത്തിന്റെ സൈഡ് ഏരിയകളിലും സിഗ്സാഗ് പാറ്റേണിലുള്ള ഇന്റർലോക്ക് ബ്ലോക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

ലാൻഡ്സ്കേപിങ്ങിന്റെ ഭാഗമായി കെർബ് സ്റ്റോണുകൾ കൊണ്ട് വേർതിരിച്ച് അതിനുള്ളിലാണ് പുൽത്തകിടികൾ ഒരുക്കിയിരിക്കുന്നത്.

ഹോസ്പിറ്റലിനു പുറകിലുള്ള വിശാലമായ പാർക്കിങ് ഏരിയ ഇന്റർലോക്ക് ബ്ലോക്കുകളുപയോഗിച്ച് ഉറപ്പോടു കൂടിയാണ് ചെയ്തിരിക്കുന്നത്.

മുൻവശത്തൊരുക്കിയിട്ടുള്ള ലാൻഡ്സ്കേപിങ് ഏരിയയോടൊപ്പമുള്ള നടപ്പാതയും കെർബ് സ്റ്റോണുകളാലാണ് വേർതിരിച്ചിരിക്കുന്നത്.

ആശുപത്രിയുടെ മുൻഭാഗത്തു ഗാർഡനിടയിലൂടെയുള്ള നടപ്പാതകൾ ഇന്റർലോക്ക് ബ്ലോക്കുകളാൽ പേവിങ് ചെയ്തിട്ടുണ്ട്.

ജോലി സമയത്തെ ചിത്രങ്ങൾ