ഹീരാലാൽ ടൈൽസ്
ചാക്ക,
തിരുവനന്തപുരം
റൂഫ് ടൈലുകൾ, ഫ്ലോറിങ് ടൈലുകൾ, ഡിസൈനർ ടൈലുകൾ, കാർപോർച്ച് ടൈലുകൾ, പേവർ ടൈലുകൾ, ഇന്റർലോക്ക് ബ്രിക്ക്സ് എന്നിങ്ങനെ എല്ലാത്തരം ടൈലുകളുടെയും നിർമാണവും സെർവീസും എക്സ്പോർട്ടിങ്ങും നടത്തുന്ന 95 വർഷത്തെ സേവന പാരമ്പര്യമുള്ള സ്ഥാപനമാണ് ഹീരാലാൽ ടൈൽസ്. തിരുവനന്തപുരം ചാക്ക കേന്ദ്രീകരിച്ചു പ്രവർത്തിച്ചു കൊണ്ട് വിഴിഞ്ഞം, തിരുവനന്തപുരം, തിരുനെൽവേലി, മാർത്താണ്ഡം എന്നിവിടങ്ങളിലായി കേരളത്തിലും തമിഴ്നാട്ടിലും പ്രൊഡക്ഷൻ യൂണിറ്റുകളുള്ള 1929 ൽ പ്രവർത്തനമാരംഭിച്ച ഞങ്ങൾ കേരളാ ഗവണ്മെന്റിന്റെ അംഗീകൃത സപ്ലൈയേഴ്സ് കൂടിയാണ്. "മികച്ച ക്വാളിറ്റിയിൽ സമയബന്ധിതമായി വർക്ക് പൂർത്തിയാക്കലാണ്" ഹീരാലാൽ ടൈൽസ് മുന്നോട്ടു വെയ്ക്കുന്ന ആദർശം. ട്രെഡീഷണൽ ഓടുകൾ മുതൽ ട്രെൻഡിങ്‌ ആയ വ്യത്യസ്ത നിറങ്ങളിലുള്ള ഓടുകൾ, വൈവിദ്ധ്യമാർന്ന ഡിസൈനുകളിലുള്ള ടെറാകോട്ട ജാളികൾ എന്നിങ്ങനെ എല്ലാത്തരം ടൈലുകളുടെയും നിർമാണത്തിനൊപ്പം ക്ലയന്റുകളുടെ ആവശ്യാനുസരണം വലുതും ചെറുതുമായ എല്ലാ പ്രോജെക്ടുകളും ഹീരാലാൽ ടൈൽസ് എറ്റവും മികച്ച രീതിയിൽ തന്നെ ചെയ്തു നൽകുന്നു. കൂടാതെ നിറം മങ്ങിയ ടൈലുകളെ വൃത്തിയാക്കി പെയിന്റ് ചെയ്ത് നൽകുന്ന സേവനങ്ങൾക്കും ഞങ്ങളെ സമീപിക്കാവുന്നതാണ്.
തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതി: ശ്രീ ചിത്തിര തിരുനാൾ പാർക്ക് പേവിങ് പ്രോജെക്ട്
Published on: July 2024

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ശ്രീ ചിത്തിര തിരുനാൾ പാർക്കിൽ ചെയ്ത പേവിങ് പ്രോജെക്ട്. വ്യത്യസ്ത ഏരിയകളിലായി ഇന്റർലോക്ക് ബ്രിക്ക്സ്, പേവർ ബ്ലോക്ക്സ്, ലാറ്ററൈറ്റ് ക്ലാഡിങ് എന്നിവ ഉപയോഗിച്ചാണ് പാർക്ക് ഞങ്ങൾ ഭംഗിയാക്കിയത്.

എൻട്രൻസ് ഏരിയ

ഗ്രേ, വൈറ്റ് & ബ്ലാക്ക് കോമ്പിനേഷനിൽ ബ്രിക്ക് ഷെയ്പിലുള്ള ഇന്റർലോക്ക് ബ്ലോക്കുകളാണ് എൻട്രൻസ് ഏരിയക്കായി തിരഞ്ഞെടുത്തത്.

റെഡ്, വൈറ്റ്, ഗ്രേ ഷെയ്ഡുകളിലുള്ള പേവർ ബ്ലോക്കുകൾ ആണ് പാർക്കിങ്, ഓപ്പൺ സ്റ്റേജ് ഏരിയകളിൽ നൽകിയിട്ടുള്ളത്.

ഗ്രേ ഷെയ്‌ഡിലുള്ള ഡിസൈനർ പേവർ ബ്ലോക്കുകളാണ് സിറ്റിങ് ഏരിയകൾക്കായി തിരഞ്ഞെടുത്തത്.

പ്ലാന്റർ ബോക്സുകളും ലാറ്ററൈറ്റ് ക്ലാഡിങ്ങും നൽകി പാർക്കിലെ പ്രധാന ഇടങ്ങളെല്ലാം മനോഹരമാക്കിയിട്ടുണ്ട്. ഒരേ ഡിസൈനിൽ തന്നെയുള്ള റെഡ് & വൈറ്റ് ഷെയ്ഡ് പേവിങ് ബ്ലോക്കുകളാണ് ഈ ഏരിയകളിൽ വിരിച്ചിരിക്കുന്നത്.

ശ്രീ ചിത്തിര തിരുനാൾ പ്രതിമയും കൽമണ്ഡപവും ഒരുക്കിയിട്ടുള്ള ഏരിയകളിൽ റെഡ് & വൈറ്റ് കോമ്പിനേഷനിലുള്ള പേവിങ് ബ്ലോക്കുകളാണ് നൽകിയിരിക്കുന്നത്.

റീടെയ്നിങ് വാളുകൾക്ക് നാച്ചുറൽ ലുക്ക് ലഭിക്കുന്ന വിധം ലാറ്ററൈറ്റ് ക്ലാഡിങ് നൽകിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

പരമ്പരാഗത ശൈലിയിലാണ് പാർക്കിനകത്തുള്ള ഷോപ്പുകൾ ഒരുക്കിയിട്ടുള്ളത്. കേരളത്തനിമ വിളിച്ചോതുന്ന നാടൻ ഓടുകളും ലാറ്ററൈറ്റ് ക്ലാഡിങ്ങുമാണ് റൂഫിങ്ങിനും ചുവരുകൾക്കുമായി നൽകിയത്.

ജോലി സമയത്തെ ചിത്രങ്ങൾ