LIGITEQ CONSULTANTS
കവടിയാർ,
തിരുവനന്തപുരം
AutoCAD ഡിസൈനിങ്‌, ഇലക്ട്രിക്കൽ ഡിസൈൻ (ലോഡ് കാൽക്കുലേഷൻ, സ്കീമാറ്റിക് ഡിസൈൻ, ക്വാണ്ടിറ്റി എസ്റ്റിമേഷൻ), ലക്സ് കൺട്രോൾഡ് ഡയലക്സ് ഉപയോഗിച്ചുള്ള ലൈറ്റിങ്‌ ഡിസൈൻ, പ്ലംബിങ്‌ ഡിസൈൻ, HVAC സൊല്യൂഷനുകൾ, MEP (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിങ്‌) ഡിസൈൻ, ഫയർ ഫൈറ്റിങ് സിസ്റ്റം ഡിസൈൻ എന്നിങ്ങനെയുള്ള എല്ലാ സർവീസുകളും ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പാക്കിക്കൊണ്ട് ചെയ്തു നൽകുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള വീടുകൾ, അപ്പാർട്മെന്റുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ, ഓഫീസുകൾ എന്നിങ്ങനെയുള്ള എല്ലാത്തരം കെട്ടിടങ്ങളുടെയും ഇത്തരം ഡിസൈൻ ആവശ്യങ്ങൾക്കായി ഞങ്ങളെ സമീപിക്കാവുന്നതാണ്.
ഹോം ഇലെക്ട്രിക്കൽ ലേ ഔട്ട്: ആദ്യം പ്ലാനിങ്, പിന്നെ വയറിങ്!
Published on: February 2025

കേരളത്തിലെ ഹൗസ് ഡിസൈനിങ് ട്രെൻഡുകളിൽ ഒഴിച്ചു കൂടാനാകാത്ത ഒന്നാണല്ലോ ലൈറ്റിങ്.. ഇതിനു പുറമേ ഇന്നുപയോഗിക്കുന്ന ഇലക്ട്രിക്കൽ സൗകര്യങ്ങളും കുറവല്ല. വീടിന്റെ അകവും പുറവും ലൈറ്റുകളാൽ അലംകൃതമാക്കുന്നതിനൊപ്പം പിന്നണിയിലുള്ള ഇലക്ട്രിക്കൽ വയറിങ്‌ കൃത്യമായ രീതിയിൽ ചെയ്യേണ്ടതും നമ്മുടെ ആവശ്യകതയാണ്.

ഇതിന്റെ ഭാഗമായി വീട് കോൺക്രീറ്റിനു മുൻപ് തന്നെ ഒരു ഇലെക്ട്രിക്കൽ ഡയഗ്രം തയാറാക്കേണ്ടത് അനിവാര്യമാണ്..ക്ലയന്റുമായി ചർച്ചകൾ നടത്തി വീട്ടിലുള്ള ഓരോരുത്തരുടെയും ആവശ്യങ്ങളും ജീവിത രീതികളും മനസ്സിലാക്കി അതിനനുസൃതമായാണ് ഇലക്ട്രിക്കൽ ഡ്രോയിങ് തയാറാക്കുന്നത്.

പ്ലാനിങ് ഘട്ടത്തിൽ തന്നെ ഇലക്ട്രിക്കൽ ലേ ഔട്ട്‌ ചെയ്യുന്നതിലൂടെ വൈഫൈ, സോളാർ പാനൽ, ഗേറ്റുകളിലും സീലിങ്ങിലും എക്സ്റ്റീരിയറിലും ഉൾപ്പെടെ നൽകേണ്ട ലൈറ്റുകൾ, വാഷിങ് മെഷീൻ, അയൺ ബോക്സ്, ഓട്ടോമേഷൻ എന്നിങ്ങനെ നമുക്ക് വേണ്ട സൗകര്യങ്ങളെല്ലാം എവിടെയൊക്കെ നൽകണമെന്ന് നേരത്തെ തന്നെ തീരുമാനിച്ച് അവയ്ക്കുള്ള പ്രൊവിഷനുകൾ നൽകാൻ സാധിക്കുന്നു.

ടിവി യൂണിറ്റ്

ലൈറ്റിങ് പ്രൊവിഷനുകൾ, ടിവി, മോഡം, CCTV കണക്ഷനുകൾക്കായുള്ള വേണ്ടത്ര പ്ലഗ് പോയിന്റുകൾ എന്നിങ്ങനെ ടിവി യൂണിറ്റിനു വേണ്ട സൗകര്യങ്ങളെല്ലാം ഉൾപ്പെടുത്തി തയാറാക്കിയ ഡയഗ്രം.

കിച്ചൻ ലേ ഔട്ട്

റഫ്രിജെറേറ്റർ, ഹുഡ്&ഹോബ്, ഓവൻ, ഡിഷ്‌ വാഷർ, വാട്ടർ ഹീറ്റർ, പ്യൂരിഫയർ, മോട്ടോർ എന്നിങ്ങനെ മോഡേൺ അടുക്കളയ്ക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് കിച്ചൻ ലേ ഔട്ട്‌ ചെയ്തിരിക്കുന്നത്.

ഇലെക്ട്രിക്കൽ പ്ലാൻ സിമ്പൽസ് & കളർ കോഡിങ്

ഇലെക്ട്രിക്കൽ പ്ലാൻ ലെജൻഡിൽ സൂചിപ്പിച്ചിട്ടുള്ള സിമ്പലുകളിൽ നിന്നും കളർ കോഡിങ്ങുകളിൽ നിന്നും ലേ ഔട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള ഓരോന്നിനെക്കുറിച്ചും വീട്ടുകാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നു.

ഇലെക്ട്രിക്കൽ ലേ ഔട്ട്‌ ചെയ്യുന്നതിലൂടെ ക്ലയന്റിന്റെ ബഡ്ജറ്റിനനുസരിച്ചുള്ള സൗകര്യങ്ങൾ നൽകി ടോട്ടൽ എസ്റ്റിമേഷൻ തയാറാക്കാനാകുന്നു.