LIGITEQ CONSULTANTS
കവടിയാർ,
തിരുവനന്തപുരം
AutoCAD ഡിസൈനിങ്‌, ഇലക്ട്രിക്കൽ ഡിസൈൻ (ലോഡ് കാൽക്കുലേഷൻ, സ്കീമാറ്റിക് ഡിസൈൻ, ക്വാണ്ടിറ്റി എസ്റ്റിമേഷൻ), ലക്സ് കൺട്രോൾഡ് ഡയലക്സ് ഉപയോഗിച്ചുള്ള ലൈറ്റിങ്‌ ഡിസൈൻ, പ്ലംബിങ്‌ ഡിസൈൻ, HVAC സൊല്യൂഷനുകൾ, MEP (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിങ്‌) ഡിസൈൻ, ഫയർ ഫൈറ്റിങ് സിസ്റ്റം ഡിസൈൻ എന്നിങ്ങനെയുള്ള എല്ലാ സർവീസുകളും ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പാക്കിക്കൊണ്ട് ചെയ്തു നൽകുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള വീടുകൾ, അപ്പാർട്മെന്റുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ, ഓഫീസുകൾ എന്നിങ്ങനെയുള്ള എല്ലാത്തരം കെട്ടിടങ്ങളുടെയും ഇത്തരം ഡിസൈൻ ആവശ്യങ്ങൾക്കായി ഞങ്ങളെ സമീപിക്കാവുന്നതാണ്.
ഹോം പ്ലമ്പിങ് ലേ ഔട്ട്; ഇത്ര പ്രധാനമോ?
Published on: February 2025

വീട് നിർമാണത്തിൽ ഏറ്റവും ശ്രദ്ധ നൽകേണ്ട ഘട്ടമാണ് പ്ലമ്പിങ് ഫേസ്. ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള കേടുപാടുകളും കുത്തിപ്പൊളിക്കലുകളുമെല്ലാം ഒഴിവാക്കുന്നതിനായി പ്ലാനിങ് ഘട്ടത്തിൽ തന്നെ പ്ലമ്പിങ് ലേ ഔട്ട്‌ തയാറാക്കേണ്ടത് അനിവാര്യമാണ്.

പ്ലമ്പിങ് ലേ ഔട്ട് സിമ്പൽസ് & കളർ കോഡിങ്

കൃത്യമായ രീതിയിൽ പ്ലമ്പിങ് ജോലികൾ പൂർത്തിയാക്കുന്നതിനും ഭാവിയിൽ മെയിന്റനൻസ് ഉണ്ടാകുകയാണെങ്കിൽ പൈപ്പ് ലൈനുകളുടെ സ്ഥാനം മനസ്സിലാക്കുന്നതിനും മെറ്റീരിയൽ ക്വാണ്ടിറ്റി കണക്കാക്കി ബഡ്ജറ്റ് നിശ്ചയിക്കുന്നതിനും ഇത്തരത്തിലുള്ള ലേ ഔട്ടുകൾ സഹായിക്കുന്നു.

കിച്ചൻ ലേ ഔട്ട്

കിച്ചൻ സിങ്ക്, ഡിഷ്‌ വാഷർ, വാട്ടർ പ്യൂരിഫയർ, ഹീറ്റർ തുടങ്ങിയവയ്ക്കായി ചൂടു വെള്ളത്തിനുൾപ്പെടെ നൽകിയിട്ടുള്ള വാട്ടർ സപ്ലൈ ലൈനുകളാണ് കിച്ചൻ ലേ ഔട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചൂട് വെള്ളം സപ്ലൈ ചെയ്യുന്ന പൈപ്പിനെ ചുവന്ന നിറത്തിൽ സൂചിപ്പിച്ചിരിക്കുന്നു.

ഡൊമെസ്റ്റിക് വാട്ടർ സപ്ലൈ ലേ ഔട്ട്‌

കിച്ചൻ, ബാത്റൂമുകൾ, വാഷ് ഏരിയ തുടങ്ങി വീടിന്റെ ഇന്റീരിയറിൽ നൽകേണ്ട വാട്ടർ കണക്ഷനുകളും പൈപ്പ് ലൈനുകളും കൃത്യമായി സൂചിപ്പിച്ചു കൊണ്ട് തയാറാക്കിയിട്ടുള്ള ഡ്രോയിങ്ങാണ്  ഡോമെസ്റ്റിക് വാട്ടർ സപ്ലൈ ലേ ഔട്ട്‌.

ഫസ്റ്റ് ഫ്ലോർ ലേ ഔട്ട്
സെപ്റ്റിക് ടാങ്ക് & സോക്ക് പിറ്റ് ലൈൻ

ബാത്റൂമുകളിൽ നിന്നും വാഷ് ബേസിൻ, കിച്ചൻ സിങ്ക് തുടങ്ങിയവയിൽ നിന്നും സോക്ക് പിറ്റിലേക്കുളള വേസ്റ്റ് വാട്ടർ ലൈൻ പച്ച നിറത്തിലും ടോയ്‌ലറ്റിൽ നിന്ന് സെപ്റ്റിക് ടാങ്കിലേക്കുള്ള വേസ്റ്റ് ഡിസ്പോസൽ ലൈൻ നീല നിറത്തിലും സൂചിപ്പിച്ചിരിക്കുന്നു.

റെയിൻ വാട്ടർ ഹാർവെസ്റ്റിങ് ലേ ഔട്ട്

ടെറസിൽ നിന്നുള്ള വെള്ളം ശേഖരിച്ച് മഴ വെള്ള സംഭരണിയിലേക്കെത്തിക്കുന്ന പൈപ്പ് ലൈനാണ് പിങ്ക് നിറത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.

ബാത്റൂം ലേ ഔട്ട്

വാട്ടർ ക്ലോസെറ്റ്, വാഷ് ബേസിൻ, ഷവർ, വാട്ടർ ഹീറ്റർ തുടങ്ങിയവയ്‌ക്കായി ബാത്റൂമുകളിൽ നൽകുന്ന പൈപ്പ് ലൈനുകൾക്കായി വരച്ച ലേ ഔട്ടാണിത്. ചൂട് വെള്ളം സപ്ലൈ ചെയ്യുന്നതിനുള്ള പൈപ്പ് ലൈൻ ചുവന്ന നിറത്തിലും മറ്റുള്ളവ സിയാൻ നിറത്തിലും സൂചിപ്പിച്ചിട്ടുണ്ട്.

ഇൻസ്‌പെക്ഷൻ ചേമ്പർ

സെപ്റ്റിക് ടാങ്കിലേക്കുള്ള പൈപ്പിലുണ്ടാകുന്ന ബ്ലോക്കേജ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ക്ലോസെറ്റിൽ നിന്നുള്ള പൈപ്പ് ലൈനുകളെ ബന്ധിപ്പിച്ച് നൽകുന്ന ഇൻസ്‌പെക്ഷൻ ചേമ്പറിന്റെ ലേ ഔട്ട്.