തിരുവനന്തപുരത്ത് ആശുപത്രി കെട്ടിടത്തിനായി തയാറാക്കിയ ഇലെക്ട്രിക്കൽ ലൈറ്റിങ് ലേ ഔട്ട്. കാർ പാർക്കിങ് ഏരിയയിലെ ഇലെക്ട്രിക്കൽ ലൈനുകളും സ്വിച്ച് ബോർഡുകളും ലൈറ്റ് പോയിന്റുകളുമാണ് മുകളിലെ ഡയഗ്രത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.
20 W LED BATTEN ലൈറ്റുകളാണ് ഈ ഏരിയയിലേക്ക് തിരഞ്ഞെടുത്തത്. ലിഫ്റ്റ് ഏരിയയിൽ 8 W BULKHEAD ലാമ്പും നൽകി.
ഗ്രൗണ്ട് ഫ്ലോറിലെ ലൈറ്റിങ് ലേ ഔട്ട്. ഒപി റൂം, സ്കാനിങ് റൂം, ലേബർ പ്രൊസീജ്യർ റൂം എന്നിങ്ങനെയുള്ള പ്രധാന ഏരിയകളിലെല്ലാം 2x2 വലിപ്പത്തിലുള്ള 38 W SQUARE ലൈറ്റുകളാണ് നൽകിയത്. വെയ്റ്റിങ് ഏരിയ, പാസ്സേജുകൾ, റിസപ്ഷൻ ഏരിയ തുടങ്ങിയ ഇടങ്ങളിൽ 12 W ഡൗൺ ലൈറ്റുകൾ നൽകി. സ്റ്റെയർകെയ്സ് ഏരിയകളിൽ 20 W LED ബാറ്റൺ ലൈറ്റുകൾ.
ഫസ്റ്റ് ഫ്ലോറിൽ കൂടുതൽ ഏരിയകളിലും 18 W ഡൗൺ ലൈറ്റുകളാണ് നൽകിയിട്ടുള്ളത്. ഭിത്തികളിൽ 20 W LED ബാറ്റനുകളും നൽകി.
18 W ഡൗൺ ലൈറ്റ്, 20 W LED ബാറ്റൻ, 8 W ബൾക്ക്ഹെഡ് എന്നിങ്ങനെ സെക്കന്റ് ഫ്ലോറിലെ ഓരോ ഏരിയകൾക്കും വേണ്ട വെളിച്ചത്തിനനുസരിച്ച് തിരഞ്ഞെടുത്ത ലൈറ്റുകളാണ് ഡയഗ്രത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.
ടെറസ് ഏരിയയിലുടനീളം ഭിത്തികളിലായി 8 W ബൾക്ക് ഹെഡ് ലൈറ്റുകളാണ് തിരഞ്ഞെടുത്തത്.