വീടിനോട് ചേർന്ന് 250x200 വലിപ്പത്തിൽ ഒരുക്കിയ സ്വിമ്മിങ് പൂളിനായി തയാറാക്കിയ പ്ലമ്പിങ് ലേ ഔട്ട്. കിണറിൽ നിന്നുള്ള വെള്ളം ഇൻലെറ്റ് പൈപ്പിലൂടെ സ്റ്റാൻഡേർഡ് സ്കിമ്മെറിലേക്കും അവിടെ നിന്ന് പൂളിലേക്കും എത്തുന്നതിനാവശ്യമായ പൈപ്പ് ലൈനുകൾ നീല നിറത്തിൽ സൂചിപ്പിച്ചിരിക്കുന്നു.
സ്വിമ്മിങ് പൂളിലെ വെള്ളം ഉപയോഗ ശേഷം റിട്ടേൺ ലൈനിലൂടെ സാൾട്ട് സെല്ലിലേക്കെത്തുന്നതിനും അവിടെ നിന്ന് ഫിൽറ്ററിങ് പ്രോസസ്സിലൂടെ തിരികെ പൂളിലേക്കെതുന്നതിനുമുള്ള പൈപ്പ് ലൈനുകൾ ചുവന്ന നിറത്തിൽ സൂചിപ്പിച്ചിരിക്കുന്നു.
പൂളിലേക്കുള്ള വാട്ടർ ഫ്ലോ നിയന്ത്രിക്കുന്നതിനുള്ള കൺട്രോൾ വാൽവും വാട്ടർ പമ്പും ഡയഗ്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്വീവേജ് പൈപ്പ് ലൈനുകൾ നീല നിറത്തിലും സോക്ക് പിറ്റിലേക്കുള്ളവ പച്ച നിറത്തിലും റെയിൻ വാട്ടർ പൈപ്പുകൾ പിങ്ക് നിറത്തിലും സൂചിപ്പിക്കുന്നു.
വീട്ടിലേക്കാവശ്യമായ വാട്ടർ ലൈനുകളെ സിയാൻ നിറത്തിൽ സൂചിപ്പിച്ചിരിക്കുന്നു.