തിരുവനന്തപുരത്തെ അപ്പാർട്മെന്റിന് KSEB അപ്പ്രൂവൽ ലഭിക്കുന്നതിനായി പൂർത്തിയാക്കിയ ഇലെക്ട്രിക്കൽ സ്കീമാറ്റിക് ഡയഗ്രം.
KSEB യിൽ നിന്ന് അപ്പ്രൂവൽ നേടേണ്ടതിനാൽ അപ്പാർട്മെന്റിലെ ഓരോ ഏരിയയിലെയും ഇലെക്ട്രിക്കൽ കണക്ഷനുകളും കറന്റ് ലോഡ് കണക്കുകളും കൃത്യമായി രേഖപ്പെടുത്തിയാണ് സ്കീമാറ്റിക് ഡയഗ്രം തയാറാക്കിയത്.
കെട്ടിടത്തിനാവശ്യമായ എർത്തിങ് സിസ്റ്റം, ഓരോ മുറികളിലേക്കുമുള്ള കറന്റ് ലോഡ്, അപ്പാർട്മെന്റുകളിലേക്കുള്ള ഡീസൽ ജെനെറേറ്റർ സെലെക്ഷൻ, ട്രാൻസ്ഫോർമറിൽ നിന്ന് DB യിലേക്കുള്ള കണക്ഷൻ ഡയഗ്രം, MCB റേറ്റിങ് തുടങ്ങി ഇലക്ട്രിക്കൽ വർക്കുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയാണ് ഈ ഡയഗ്രം ചെയ്തിരിക്കുന്നത്.
ഇതിനു പുറമേ ഓരോ ഏരിയയിലേക്കും വേണ്ടി വരുന്ന MCB, ബസ്ബാർ, DB ബോക്സ് തുടങ്ങിയവയുടെ ക്വാണ്ടിറ്റിയും ഡയഗ്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത്തരത്തിൽ എല്ലാത്തരം ഹൈ റൈസ് ബിൽഡിങ് പ്രോജെക്ടുകളിലേക്കും ഞങ്ങൾ സ്കീമാറ്റിക് ഡയഗ്രം തയാറാക്കി നൽകുന്നുണ്ട്. ഒപ്പം A ഗ്രേഡ് സർട്ടിഫിക്കേഷനുള്ള എൻജിനീയർ ഡയഗ്രം പരിശോധിച്ച് ഓരോന്നും കൃത്യമാണെന്ന് ഉറപ്പു വരുത്തി ഒപ്പിട്ടതിനു ശേഷമാണ് കോൺട്രാക്ടറിനു കൈമാറുന്നത്.
നിർമാണം പൂർത്തിയായതോ മറ്റൊരാൾ ഡിസൈൻ ചെയ്തതോ ആയ പ്രോജെക്റ്റുകളാണെങ്കിൽ പ്ലാനിനു പുറമേ സൈറ്റ് വിസിറ്റ് ചെയ്തതിനു ശേഷം മാത്രമാണ് ഞങ്ങൾ സ്കീമാറ്റിക് ഡയഗ്രം തയാറാക്കി നൽകുന്നത്.