ഫീനിക്സ് അസ്സോസിയേറ്റ്സ്
കഴക്കൂട്ടം,
തിരുവനന്തപുരം
തിരുവനന്തപുരം കേന്ദ്രീകരിച്ച് കേരളത്തിലെവിടെയും എല്ലാത്തരം പെയിന്റിങ് വർക്കുകളും വാട്ടർപ്രൂഫിങ് സൊല്യൂഷനുകളും ചെയ്തു നൽകുന്ന 17 വർഷത്തെ പ്രവൃത്തി പരിചയമുള്ള സ്ഥാപനമാണ് ഫീനിക്സ് അസോസിയേറ്റ്സ്. ഒപ്പം ഏഷ്യൻ പെയിന്റ്സ്, ബെർജർ, ജോട്ടൺ, MRF എന്നീ മികച്ച ബ്രാൻഡുകളുടെ അംഗീകൃത പ്രൊജക്റ്റ്‌ ആപ്ലിക്കേറ്റർ (Authorized Project Applicator) ആയതിനാൽ കമ്പനി പ്രതിനിധികൾ ജോലിയുടെ വിവിധ ഘട്ടങ്ങളിൽ സൈറ്റ് ഓഡിറ്റിങ് (site auditing) നടത്തി നൽകുന്ന വാറന്റിയോടു കൂടിയാണ് ഞങ്ങൾ വർക്കുകൾ ചെയ്തു നൽകുന്നത്.
ഹോട്ടൽ റാവിസിൽ (Raviz) ചെയ്ത റീ-പെയിന്റിങ് വർക്കുകൾ
Published on: July 2024

അഷ്ടമുടിക്കായലിനോരത്തെ കേരളത്തനിമയുള്ള തറവാട് എന്നു തോന്നിക്കും വിധമാണ് കേരളത്തിലെ പഞ്ച നക്ഷത്ര ഹോട്ടലുകളിൽ പേരുകേട്ട കൊല്ലത്തെ റാവിസ് ഹോട്ടലിന്റെ രൂപകല്പന. 

ഈ രൂപഭംഗി നിലനിർത്തുന്നതിനായി റാവിസിന്റെ ഇന്റീരിയർ, എക്സ്‌റ്റീരിയർ, സീലിങ് ഏരിയകളിൽ കൃത്യമായ ഇടവേളകളിൽ ചെയ്യുന്ന റീ-കോട്ട് പെയിന്റിങ്ങും തടികളിലെ റീ പോളിഷിങ്ങും ക്ലയന്റിന്റെ ആവശ്യാനുസരണം ഞങ്ങൾ ചെയ്തു നൽകി.

പോർട്ടികോ (Portico) ഏരിയ

ഹോട്ടലിലേക്ക് അതിഥികളെ സ്വാഗതം ചെയ്യുന്ന ഗ്രൗണ്ട് ഫ്ലോറിലെ പോർട്ടികോ ഏരിയയിൽ ഓഫ്‌ വൈറ്റ് ഷെയ്ഡിലുള്ള ക്രീം കളർ പെയിന്റ് ആണ് നൽകിയത്. ഏഷ്യൻ പെയിന്റ്സിന്റെ Premium apcolite എന്ന എമൽഷൻ മെറ്റീരിയലാണിവിടെ ഉപയോഗിച്ചത്.

ഇന്റീരിയർ ഏരിയയിലുള്ള പഴയ വുഡൻ പോളിഷുകളെ പേപ്പർ വർക്ക് ചെയ്തു ഓവർകോട്ടിങ് ആയും എക്സ്റ്റീരിയർ ഏരിയകളിൽ ഗ്രൈൻഡ് ചെയ്തു പഴയ കോട്ട് പോളിഷിങ് മാറ്റിയതിനു ശേഷവുമാണ് പോളിഷ് വർക്കുകൾ പൂർത്തിയാക്കിയത്.

ബാൽക്കണി ഏരിയയിൽ പരമ്പരാഗത രീതിയിലുള്ള വുഡൻ സീലിങ്‌ ആണ് ചെയ്തിരിക്കുന്നത്. ഇവിടെ വാൾനട്ടും റെഡ് ബ്രൗണും (Rose Wood) കലർന്ന ഷെയ്ഡാണ് പോളിഷിങ്ങിനായി നൽകിയിട്ടുള്ളത്.

ഫസ്റ്റ് ഫ്ലോർ & സെക്കൻഡ് ഫ്ലോർ

ഫസ്റ്റ് ഫ്ലോറിലെയും സെക്കൻഡ് ഫ്ലോറിലെയും ഹാൻഡ് റെയിലുകൾ വാൾനട്ടും റോസ് വുഡും കലർന്ന ഷെയ്ഡിൽ പോളിഷിങ് ചെയ്താണ് മനോഹരമാക്കിയിട്ടുള്ളത്.

ഇന്റീരിയറിന് കൂടുതൽ വെളിച്ചം നൽകുന്ന വിധത്തിൽ ഭിത്തികൾക്ക് ക്രീമും സീലിങ്ങിന് വൈറ്റും കളറാണ് തിരഞ്ഞെടുത്തത്. സീലിങ്ങിലുള്ള ബീമുകൾ വാൾനട്ടും റെഡ് ബ്രൗണും കലർന്ന ഷെയ്ഡിലാണ് റീ പോളിഷിങ് ചെയ്തിരിക്കുന്നത്.

എക്സ്റ്റീരിയർ

വളരെ ഉയരത്തിൽ നിൽക്കുന്ന ഹോട്ടലിന്റെ എക്സ്റ്റീരിയർ പെയിന്റിങ് ആണ് സങ്കീർണം. എന്നാൽ വേണ്ടത്ര സുരക്ഷയോടു കൂടി എത്ര ഉയരത്തിലുള്ള കെട്ടിടങ്ങളും പെർഫെക്ട് ഫിനിഷിങ്ങോടെ പെയിന്റ് ചെയ്യുന്നതിലുള്ള ഫീനിക്സ് അസ്സോസിയേറ്റ്സിന്റെ പരിചയസമ്പന്നതയിലൂടെ ഈ ഘട്ടവും എളുപ്പമായി. 

ഹോട്ടലിലെ പ്രവർത്തനങ്ങൾക്കും അവിടെ നടന്നിരുന്ന വിവാഹം പോലെയുള്ള ചടങ്ങുകൾക്കും തടസങ്ങൾ വരാത്ത വിധം ജോലി പൂർത്തീകരിക്കാനും ഞങ്ങൾ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്.

ദീർഘനാൾ നിലനിൽക്കുന്നതിനും ചുരുങ്ങിയ കാലയളവിനുള്ളിൽ റിപോളിഷിങ് ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട് കണക്കാക്കിയും 5 കോട്ടുകൾ (പ്രത്യകിച്ചും എക്സ്റ്റീരിയർ ഏരിയകളിൽ) അടങ്ങിയ പോളിഷിങ് രീതിയാണ് ഞങ്ങൾ നിർദ്ദേശിച്ചത്.

എന്നാൽ ഓരോ 4 വർഷത്തിലും റീപെയിന്റിങ് ചെയ്യുന്നതിനാലും ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയി പ്രൊജക്റ്റ്‌ ചെയ്യേണ്ടതിനാലും ക്ലയന്റിന്റെ ആവശ്യപ്രകാരം രണ്ട് കോട്ട് സീലറും (Sealer) ഒരു കോട്ട് മാറ്റ് ഫിനിഷിന്റെ ക്ലിയറും അപ്ലൈ ചെയ്താണ് റീപോളിഷിങ് നൽകിയത്.

ഹോട്ടലിന്റെ എക്സ്‌റ്റീരിയർ മൊത്തത്തിൽ വൈറ്റ് ഷെയ്ഡാണ് നൽകിയിട്ടുള്ളത്. ഇതിനായി ഏഷ്യൻ പെയിന്റ്സിന്റെ വെതർ പ്രൂഫ് മെറ്റീരിയലായ Apex Ultima Suprema എന്ന മെറ്റീരിയലാണ് തിരഞ്ഞെടുത്തത്.

ആകർഷണങ്ങൾ :
പഞ്ചനക്ഷത്ര ഹോട്ടൽ, വളരെ ഉയരത്തിലുള്ള എക്സ്റ്റീരിയർ റീ പെയിന്റിങ്, സീലിങ്ങിനുൾപ്പെടെ ചെയ്ത പെർഫെക്ട് ഓവർകോട്ട് പോളിഷിങ്, കമ്പനി വാറന്റി
പൂർത്തിയായ തീയതി :
ഫെബ്രുവരി 2024
സേവനങ്ങൾ :
റീ പെയിന്റിങ് & ഓവർകോട്ട് പോളിഷിങ്
മെറ്റീരിയലുകൾ :
ഏഷ്യൻ പെയിന്റ്സിന്റെ പ്രീമിയം പ്രൈമർ, എമൽഷൻ പ്രൊഡക്ടുകൾ
ലൊക്കേഷൻ :
അഷ്ടമുടി, കൊല്ലം