ഭിത്തികളിൽ ഈർപ്പം ബാധിച്ച് വീടിന്റെ ഭംഗിയും സ്ട്രക്ചറിന്റെ ഉറപ്പും നഷ്ടപ്പെടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഇതിനൊരു ശാശ്വത പരിഹാരം എന്നത് ഫൌണ്ടേഷന്റെ ഘട്ടത്തിൽ തന്നെ ഡാമ്പ് പ്രൂഫിങ് (Damp Proof Course- DPC) ചെയ്ത് ഈർപ്പത്തെ പ്രതിരോധിക്കുക എന്നുള്ളതാണ്. തിരുവനന്തപുരം മുട്ടടയിൽ ഈ വർഷം ജനുവരിയിൽ നിർമാണം തുടങ്ങിയ ഒരു വീടിനായി ഞങ്ങൾ ചെയ്തു നൽകിയ ബിറ്റുമിൻ ബെയ്‌സ്ഡ് ഡിപിസിയെക്കുറിച്ച് കൂടുതൽ അറിയാം.
പ്രധാന ഗുണങ്ങൾ
ഫൌണ്ടേഷനിൽ ലാൻഡ് ഫില്ലിങ് ചെയ്യുന്നതിന് മുൻപ് തന്നെ ഡാമ്പ് പ്രൂഫ് കോഴ്സ് ചെയ്യേണ്ടത് അനിവാര്യമാണ്. ഇതിനായി മികച്ച ബ്രാൻഡായ ഫോസ്റോക് (Fosroc) ബിറ്റുമിനസ് വാട്ടർപ്രൂഫിങ് കോട്ടിങ് ആണ് ഇവിടെ ഞങ്ങൾ ക്ലയന്റിനായി ഉപയോഗിച്ചിട്ടുള്ളത്.