റൂട്ട്സ് ലാൻഡ്‌സ്‌കേപ്പിങ് & സൊല്യൂഷൻസ്
അണ്ടൂർക്കോണം,
തിരുവനന്തപുരം
5 വർഷത്തോളമായി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ എല്ലാത്തരം ലാൻഡ്സ്കേപിങ് വർക്കുകളും ചെയ്തു നൽകുന്ന സ്ഥാപനം.
വീടലങ്കരിക്കാൻ ആർട്ടിഫിഷ്യൽ ഗ്രാസ്: പരിഗണിക്കേണ്ട കാര്യങ്ങൾ ഇവയാണ്..
അൻഷാദ്
Published on: November 2023

ലാൻഡ്സ്കേപിങ്, കോർട്യാർഡ്, പേഷ്യോ, ഷോ വാൾ, ഓപ്പൺ ടെറസ് എന്നിങ്ങനെ വീടിന്റെ ഇന്റീരിയറും എക്സ്‌റ്റീരിയറുമൊക്കെ അലങ്കരിക്കുന്നതിന് കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന ഒന്നാണ് ഗ്രാസുകൾ. കൊറിയൻ ഗ്രാസ്, മെക്സിക്കൻ ഗ്രാസ്, പേൾ ഗ്രാസ്, ബഫല്ലോ ഗ്രാസ് എന്നിങ്ങനെയുള്ള നാച്ചുറൽ ഗ്രാസുകളും ഇവയെ വെല്ലുന്ന രീതിയിലുള്ള ആർട്ടിഫിഷ്യൽ ഗ്രാസുകളും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. കസ്റ്റമറുടെ ഇഷ്ടങ്ങൾ, ബഡ്ജറ്റ്, പുല്ലിന്റെ പ്രത്യേകതകൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇവയിൽ ഏത് തരം പുല്ലാണ് വേണ്ടതെന്ന തീരുമാനത്തിലേക്കെത്തുന്നത്. ആർട്ടിഫിഷ്യൽ ഗ്രാസുകളുടെ ഗുണങ്ങളും ദോഷങ്ങളും പരിശോധിക്കാം.

ഗുണങ്ങൾ

  • നാച്ചുറൽ ഗ്രാസിനെ അപേക്ഷിച്ച് മെയിന്റെനൻസ് കുറവ്.
  • വളരെ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാനാകുന്നു.
  • വിദേശ രാജ്യങ്ങളിലുള്ള പുല്ലുകളുടെ അതേ ഷെയ്ഡുകളിൽ ലഭിക്കുന്നു.
  • നാച്ചുറൽ ഗ്രാസ് വളരുന്നതിന് സൂര്യപ്രകാശം വേണ്ടതിനാൽ ഇന്റീരിയറിൽ ആർട്ടിഫിഷ്യൽ ഗ്രാസ് ആണ് ഏറ്റവും മികച്ച ഓപ്ഷൻ.
  • എല്ലാ ഭാഗങ്ങളിലും ഒരുപോലെ പച്ചപ്പ് ലഭിക്കുന്നു.

ദോഷങ്ങൾ

  • നാച്ചുറൽ ഗ്രാസ് ഓക്സിജൻ പുറത്തുവിട്ട് അന്തരീക്ഷം ശുദ്ധീകരിക്കുന്നു. എന്നാൽ ആർട്ടിഫിഷ്യൽ ഗ്രാസ് ഒരു പ്ലാസ്റ്റിക് ഉത്പന്നമാണ്.
  • ഇതിനു മുകളിലൂടെ നടക്കുമ്പോൾ സാധാരണ പുല്ലിൽ നടക്കുന്ന ഫീൽ ലഭിക്കില്ല.
  • വെയിലേറ്റാൽ ചൂടാകുന്ന മെറ്റീരിയൽ ആയതിനാൽ പകൽ സമയങ്ങളിൽ ഇവ നന്നായി ചൂടാകുന്നു.
  • ഗുണമേന്മയില്ലാത്ത മെറ്റീരിയലുകളാണെങ്കിൽ പുല്ലുകളുടെ ഇഴകൾ കൊഴിഞ്ഞു പോകുകയും ചൂടാകുമ്പോൾ ഹാനികരമായ പദാർത്ഥങ്ങൾ പുറന്തള്ളുകയും ചെയ്യുന്നു.

എങ്ങനെ നല്ല മെറ്റീരിയൽ തിരഞ്ഞെടുക്കാം?

  • ഗ്രാസിന്റെ ഇഴകളുടെ അടുപ്പം നോക്കി വേണ്ടത് തിരഞ്ഞെടുക്കുക.
  • വാങ്ങുന്നതിനു മുൻപ് തന്നെ ഇഴകൾ കൊഴിഞ്ഞു പോകുന്നോ എന്ന് പരിശോധിക്കുക.
  • കയ്യിലുള്ള ബഡ്ജറ്റും ഇഷ്ടങ്ങളും അനുസരിച്ചു വാങ്ങാൻ ശ്രമിക്കുക.
  • ടോപ്ക്യൂ, ജ്യൂവൽ, പ്രീമിയർ തുടങ്ങിയ മികച്ച ബ്രാൻഡുകൾ തന്നെ തിരഞ്ഞെടുക്കുക.
  • വിലക്കുറവ് മാത്രം പരിഗണിച്ച് കുറഞ്ഞ ഗുണനിലവാരത്തിലുള്ള ചൈനീസ് ഉത്പന്നങ്ങൾ വാങ്ങാതിരിക്കുക.