വിജയാ ബിൽഡേഴ്സ് & ഡെവലപ്പേഴ്‌സ്
ചന്തവിള,
തിരുവനന്തപുരം
ഐടി ഹബ്ബായ കഴക്കൂട്ടം കേന്ദ്രീകരിച്ചു കൊണ്ട് പ്ലോട്ട് ഡെവലപ്മെന്റ്, വില്ല പ്രൊജെക്ടുകൾ, വീട് നിർമാണം മുതലായവ ചെയ്തു വരുന്നവരാണ് ഞങ്ങൾ. ഇന്ത്യയിലും വിദേശത്തുമായുള്ള 20 വർഷത്തെ നിർമാണ വൈദഗ്ദ്ധ്യത്തിലൂടെ ക്ലയന്റുകളുടെ അഭിരുചികൾക്കനുസൃതമായി പ്രോജെക്ടുകൾ പൂർത്തിയാക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
കോളം ഫൌണ്ടേഷൻ നിർമാണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്..
വിജയ കുമാർ
Published on: September 2023

വീടിനു കൂടുതൽ ഉറപ്പു നൽകുന്ന ഫൌണ്ടേഷൻ രീതിയാണ് കോളം ഫൌണ്ടേഷൻ. മണ്ണിനു ഉറപ്പില്ലാത്തയിടങ്ങളിലോ ചരിവുള്ള പ്രദേശങ്ങളിലോ ഒക്കെ മണ്ണിരുത്തം പോലെയുള്ള പ്രശ്നങ്ങളെ തടയാൻ കോളം ഫൌണ്ടേഷൻ സഹായിക്കുന്നു. ഇതിന്റെ നിർമാണത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

സ്ട്രക്ചറൽ ഡ്രോയിങ്ങിന്റെ പ്രാധാന്യം

  • വീടിന്റെ ഫൌണ്ടേഷൻ, കോളം, ബീമുകൾ തുടങ്ങിയ ഘടനകൾക്കു വേണ്ടി സ്ട്രക്ചറൽ എൻജിനീയർ വരച്ചു നൽകുന്ന ഡ്രോയിങ്ങുകളാണിവ.
  • വീടിന്റെ ഭാരം വഹിക്കുന്ന  ജങ്‌ഷൻ പോയിന്റുകളും മറ്റു പ്രധാന ഇടങ്ങളും മനസ്സിലാക്കി കോളം ഫൂട്ടിങ് നൽകുക, വീടിന് അനുയോജ്യമായ ഫൂട്ടിങ് ഡിസൈനുകൾ (Isolated/Combined/Raft Footing), മെറ്റീരിയലുകൾ തുടങ്ങിയവ തിരഞ്ഞെടുക്കുക, കൃത്യമായ രീതിയിൽ നിർമാണം നടത്തുക എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങൾക്കും ഇത്തരം ഡ്രോയിങ് അനിവാര്യമാണ്.

കോളം ഫൂട്ടിങ്

  • സ്ട്രക്ചറൽ ഡ്രോയിങ്, പ്ലാൻ  എന്നിവ അനുസരിച്ചു കൃത്യമായി കുറ്റിയടിച്ചു അടയാളപ്പെടുത്തുക (Setting Out).
  •  ഫൂട്ടിങ് വേണ്ട ഇടങ്ങളിൽ കുഴിച്ചു 6 ഇഞ്ച് കനത്തിലുള്ള പിസിസി (1:4:8 എന്ന മിക്സ്‌ റേഷ്യോ) ഇടുക.
  • ഉയർന്ന ഗ്രേഡിലുള്ള കമ്പി (Fe 500) ഉപയോഗിച്ചുള്ള ബെയ്‌സ് സ്‌ക്വയറിന്റെയും കോളങ്ങളുടെയും ഫ്രെയിം നിർമാണവും കൃത്യ സ്ഥാനത്തുള്ള പ്ലെയ്സ്മെന്റും ഉറപ്പാക്കുക.
  • കോൺക്രീറ്റ് എല്ലായിടത്തും എത്തുന്നതിനായി ഫ്രെയിമിനു താഴെയായും കോളത്തിന്റെ വശങ്ങളിലായും കവർ ബ്ലോക്ക് (Cover Block) നൽകിക്കൊണ്ട് കൃത്യമായ അളവിൽ തട്ടടിക്കുക (Shuttering).
  • ഗുണമേന്മയുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് 1:3:5 എന്ന മിക്സ്‌ റേഷ്യോയിൽ കോൺക്രീറ്റിങ് (RCC- Reinforced Cement Concrete) ചെയ്യുക.
  • ഫൌണ്ടേഷന്റെ ഉറപ്പിനായി കോൺക്രീറ്റിങ്ങിനു ശേഷമുള്ള 7 ദിവസത്തെ വെള്ളം നനയ്‌ക്കൽ (Water Curing) ഉറപ്പായും ചെയ്യണം.
  • മൂന്നോ നാലോ ദിവസം കഴിഞ്ഞ് തട്ടു പൊളിക്കാവുന്നതാണ്.
  • 7 ദിവസത്തെ വെള്ളം നനയ്ക്കൽ കഴിഞ്ഞു ലാൻഡ് ഫില്ലിങ്‌ ചെയ്യാം.

പ്ലിന്ത് ബീമിന്റെ നിർമാണം

  • തറ നിരപ്പാക്കുന്നതിനും പ്ലിന്ത് ബീമിന് മണ്ണുമായി ബന്ധമുണ്ടാകാതിരിക്കുന്നതിനും 4 ഇഞ്ച് കനത്തിലുള്ള പിസിസി ചെയ്യുക.
  • ഗുണമേന്മയുള്ള കമ്പി ഉപയോഗിച്ച് ഫ്രയിമുണ്ടാക്കി പിസിസിക്കു മുകളിൽ സ്ഥാപിക്കുക. ഫ്രയിമിനടിയിലായി കവർ ബ്ലോക്കുകൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക.
  • രണ്ടു വശങ്ങളിലുമായി തട്ടടിച്ചതിനു ശേഷം 1:3:5 എന്ന മിക്സ്‌ റേഷ്യോയിൽ വൈബ്രേറ്റർ ഉപയോഗിച്ചു കോൺക്രീറ്റിങ് ചെയ്യണം.
  • 7 ദിവസങ്ങൾക്കു ശേഷം തട്ടുകൾ നീക്കം ചെയ്യാമെങ്കിലും 14 ദിവസം തുടർച്ചയായി വെള്ളം നനച്ചതിനു ശേഷം മാത്രമേ മറ്റു നിർമാണ പ്രവർത്തികൾ തുടങ്ങാൻ പാടുള്ളൂ.
  • അതിനുശേഷം പ്ലിന്ത് ബീമിന് മുകളിലും വശങ്ങളിലുമായി ഈർപ്പത്തെ പ്രതിരോധിക്കുന്നതിനായുള്ള ബിറ്റുമിൻ കോട്ടിങ് (Damp Proofing) നൽകണം.
  • രണ്ടോ മൂന്നോ ദിവസത്തിനു ശേഷം ഫൌണ്ടേഷനിൽ ലാൻഡ് ഫില്ലിങ് ചെയ്യാവുന്നതാണ്.