റൂട്ട്സ് ലാൻഡ്‌സ്‌കേപ്പിങ് & സൊല്യൂഷൻസ്
അണ്ടൂർക്കോണം,
തിരുവനന്തപുരം
5 വർഷത്തോളമായി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ എല്ലാത്തരം ലാൻഡ്സ്കേപിങ് വർക്കുകളും ചെയ്തു നൽകുന്ന സ്ഥാപനം.
2600 സ്ക്വ. ഫീറ്റ് ലാൻഡ്സ്കേപിങ് പ്രോജെക്ട്
Published on: May 2025

തിരുവനന്തപുരം കുടപ്പനക്കുന്നിന് സമീപം 2600 സ്ക്വ. ഫീറ്റ് വിസ്തൃതിയിൽ മനോഹരമായ നടപ്പാതയോടും പുൽത്തകിടിയോടും കൂടി ഒരുക്കിയ ലാൻഡ്സ്കേപിങ് പ്രോജെക്ട്.

കിണറിന് ചുറ്റുമായി ബഫലോ ഗ്രാസിൽ തീർത്ത ലോൺ ഏരിയയും നടപ്പാതയും ശ്രദ്ധേയമാണ്.

കാർപോർച്ച് ഏരിയയിലും നടപ്പാതയ്ക്കുമായി 50 MM ന്റെ ഹാഫ് കട്ട്‌ ബാംഗ്ലൂർ സ്റ്റോണും ആർട്ടിഫിഷ്യൽ ഗ്രാസുമാണ് തിരഞ്ഞെടുത്തത്.

ഗ്രേ ഷെയ്ഡിലുള്ള കോബിൾ സ്റ്റോൺ വിരിച്ചാണ് മുറ്റത്തിന്റെ മറ്റ് ഭാഗങ്ങളെല്ലാം ഒരുക്കിയിരിക്കുന്നത്.

ഇതിനു പുറമേ മുറ്റത്തിന്റെ പല ഭാഗങ്ങളിലായി ഫോക്സ് ടൈൽ പാം, ടെർമിനേലിയ, യൂജിനിയ, ചെമ്പകം തുടങ്ങിയ വ്യത്യസ്ത ചെടികളും നട്ടു പിടിപ്പിച്ചിട്ടുണ്ട്.

വീടിന്റെ സൈഡ് യാർഡുകളിലും ബാംഗ്ലൂർ സ്റ്റോണിൽ പാത്ത് വേ നൽകി ഹൈ ലൈറ്റ് ചെയ്തിട്ടുണ്ട്.