50 MM ന്റെ ഹാഫ് കട്ട് ബാംഗ്ലൂർ സ്റ്റോണും വെള്ളം മണ്ണിൽ ഇറങ്ങുന്ന രീതിയിൽ പിടിപ്പിച്ച ആർട്ടിഫിഷ്യൽ ഗ്രാസുമാണ് ഈ ലാൻഡ്‌സ്‌കേപ്പിന്റെ കേന്ദ്രബിന്ദുക്കൾ.
പോത്തൻകോട് 3000 സ്ക്വ. ഫീറ്റ് വിസ്തൃതിയുള്ള വിശാലമായ ഏരിയയിൽ ചെയ്ത വർക്കാണിത്. പ്ലോട്ടിന്റെ ഘടന, വീടിന്റെ സ്ഥാനം എന്നിവയ്ക്കനുസരിച്ചും ക്ലയന്റിന്റെ ആവശ്യങ്ങൾ പൂർണമായും ഉൾക്കൊള്ളിച്ചു കൊണ്ടും ബഡ്ജറ്റ് ഫ്രണ്ട്‌ലിയായാണ് ഇവിടെ വർക്ക് പൂർത്തിയാക്കിയത്.
കൂടാതെ മുറ്റത്തിന്റെ വശങ്ങളിലായി നാച്ചുറൽ ഗ്രാസും ചെടികളും നട്ടുപിടിപ്പിച്ചും ലാൻഡ്സ്കേപിങ് ചെയ്തിട്ടുണ്ട്. ബ്ലാക്ക് കോബിൾഡ് സ്റ്റോൺസ് നൽകിയാണ് ഈ ഭാഗത്തെയും ബാംഗ്ലൂർ സ്റ്റോൺ ഏരിയയെയും വേർതിരിച്ചിരിക്കുന്നത്.
ഗേറ്റിന്റെ ഭാഗത്തു നിന്നും വീടിന്റെ മുന്നിൽ നിന്നും പ്ലോട്ടിന്റെ മധ്യഭാഗത്തേക്കു ചരിവ് നൽകി അവിടെ നിന്നും മഴവെള്ളം പ്ലോട്ടിന്റെ താഴേക്കുള്ള ഭാഗത്തേക്ക് ഫലപ്രദമായി ഒഴുകുന്നതിനുള്ള സൗകര്യം നൽകിയാണ് പ്ലോട്ട് ലെവൽ ചെയ്തിരിക്കുന്നത്.