റൂട്ട്സ് ലാൻഡ്‌സ്‌കേപ്പിങ് & സൊല്യൂഷൻസ്
അണ്ടൂർക്കോണം,
തിരുവനന്തപുരം
5 വർഷത്തോളമായി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ എല്ലാത്തരം ലാൻഡ്സ്കേപിങ് വർക്കുകളും ചെയ്തു നൽകുന്ന സ്ഥാപനം.
വീടിന്റെ ഫ്രണ്ട് (front) സ്ലോപ് (slop) അനുസരിച്ചു ചെയ്ത ലാൻഡ്‌സ്‌കേപ്പിങ്
Published on: July 2024

റോഡിൽ നിന്നും കുറച്ചു ഉയരത്തിലായി സ്ഥിതി ചെയ്യുന്ന വീടിന്റെ ഭംഗിക്ക് മാറ്റു കൂട്ടുന്ന രീതിയിൽ ഡിസൈൻ ചെയ്ത ലാൻഡ്സ്‌കേപ്പിങ്.

മെയിൻ എൻട്രൻസ് പാത്ത്-വേ (Pathway): പ്രധാന ഗേറ്റിൽ നിന്നും കാർപോർച്ച് വരെ നീളുന്ന പ്രധാന പാത കറുത്ത നിറത്തിലും ബോർഡറുകൾ വെള്ള നിറത്തിലുള്ള ആർട്ടിഫിഷ്യൽ കോബ്ൾഡ് (cobbled) സ്റ്റോണിലുമാണ് ചെയ്തിരിക്കുന്നത്.

മെക്സിക്കൻ ഗ്രാസ്സിൽ ചെയ്ത മൂന്ന് ചെറിയ ലോൺ(lawn) ഏരിയകൾ മൊത്തം ലാൻഡ്‌സ്‌കേപിങ്ങിന്റെ ഭംഗി വർധിപ്പിക്കുന്നു. 

യൂജീനിയ, ഫോക്സ് ടെയിൽ പാം, പെൻസിൽ ബാംബൂ, ചെമ്പകം മുതലായ ചെടികളും ഈ ഭാഗങ്ങളിൽ നൽകിയിട്ടുണ്ട്.

ചെറിയ ഗേറ്റിൽ നിന്നും വീടിന്റെ മുൻ വശത്തേക്ക് എത്തുന്ന സ്റ്റെപ്പുകൾ ബാംഗ്ലൂർ സ്റ്റോണിലാണ് ചെയ്തിരിക്കുന്നത്.

വീടിനു തൊട്ടു മുറ്റത്തു ഹാഫ്-കട്ട് (Half-cut) ബാംഗ്ലൂർ സ്റ്റോണ് വിരിച്ചു അതിനിടയിലായി ആർട്ടിഫിഷ്യൽ ഗ്രാസും നൽകി.