റൂട്ട്സ് ലാൻഡ്‌സ്‌കേപ്പിങ് & സൊല്യൂഷൻസ്
അണ്ടൂർക്കോണം,
തിരുവനന്തപുരം
5 വർഷത്തോളമായി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ എല്ലാത്തരം ലാൻഡ്സ്കേപിങ് വർക്കുകളും ചെയ്തു നൽകുന്ന സ്ഥാപനം.
ഹോംസ്റ്റേ ലാൻഡ്‌സ്‌കേപ്പിങ്
Published on: July 2024

വർക്കല ക്ലിഫിനടുത്തായി Ai ഹോംസ്റ്റേയ്ക്കു വേണ്ടി ഞങ്ങൾ ചെയ്ത ചെറു ഗാർഡൻ ഉൾപ്പെടെയുള്ള ലാൻഡ്‌സ്‌കേപ്പിങ് വർക്കാണിത്. 

കുറച്ചു ഉയരത്തിലായി സ്ഥിതി ചെയ്യുന്ന ഹോംസ്റ്റേയിലേക്ക് വാഹനങ്ങൾക്കു പ്രവേശിക്കുന്നതിനുള്ള വഴി ബ്ലാക്ക് & വൈറ്റ് (ബോർഡർ) തീമിൽ ആർട്ടിഫിഷ്യൽ കോബ്ബ്ൾഡ് സ്റ്റോൺസ് വിരിച്ചു.

2 x 2 ft സൈസ് നാച്ചുറൽ ബാംഗ്ലൂർ സ്റ്റോൺ സ്‌ക്വയർ, ഡയമണ്ട് പാറ്റേർണിൽ വിരിച്ചു ആർട്ടിഫിഷ്യൽ ഗ്രാസ് നൽകിയാണ് മുറ്റം ഒരുക്കിയത്.

കലാപ്പിയ, ചെമ്പകം, തെറ്റി എന്നിങ്ങനെ ചെടികൾ നിറഞ്ഞ ഒരു ചെറിയ ഗാർഡനും ഹോംസ്റ്റേയുടെ മുറ്റത്തു ഒരുക്കി.

ഗാർഡിനുള്ളിൽ നാച്ചുറൽ സ്റ്റോൺസിൽ ടേബിൾ, ഇരിപ്പടം എന്നിവ നൽകിയിട്ടുണ്ട്. നാച്ചുറൽ ഗ്രസ്സായ ബഫല്ലോ ഗ്രാസാണ് ഗാർഡനിൽ കൊടുത്തിരിക്കുന്നത്. 

ഗാർഡനടുത്തായി ഒരു ചെറിയ ഭാഗത്തു പോണ്ടിച്ചേരി പെബ്ബിൾ സ്റ്റോൺസ് വിരിച്ചു നടുവിലായി ടെർമിനേലിയ (terminalia) പ്ലാന്റും വളർത്തിയിട്ടുണ്ട്.